ബെം ഗളൂരുവിലെ റോഡരികിലെ ഒരു കടയിൽ ഒരു ലിറ്റർ ഇളനീര് വിൽക്കുന്നത് 180 രൂപയ്ക്ക്. ഇത് വ്യക്തമാക്കുന്ന ചിത്രം എക്‌സിൽ വൈറലായിരിക്കുകയാണിപ്പോൾ. റീതു ജൂൺ എന്ന ഉപയോക്താവ് എക്‌സിൽ പങ്കുവെച്ച ചിത്രത്തിൽ, സ്റ്റാളിന് മുന്നിൽ '1 ലിറ്റർ 180 രൂപ' എന്നെഴുതിയ വലിയ ബോർഡ് കാണാം. To advertise here, തേങ്ങയുടെ എണ്ണത്തിനനുസരിച്ചാണ് സാധാരണയായി ഇളനീർ വിൽക്കാറുള്ളത്. എന്നാൽ ലിറ്ററിന് വില നിശ്ചയിച്ച് വിൽക്കുന്ന രീതി സോഷ്യൽമീഡിയയിൽ കൗതുകമുണർത്തി. 'ബെംഗളൂരുവിൽ മാത്രമാണ് ഇളനീർ ലിറ്റർ കണക്കിന് വിൽക്കുന്നത് കണ്ടിട്ടുള്ളത്' എന്ന് കുറിച്ചുകൊണ്ടാണ് യുവതി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് ഒട്ടേറെ പ്രതികരണങ്ങളാണ് സോഷ്യൽമീഡിയയിൽ ലഭിച്ചത്. നിരവധി ഉപയോക്താക്കൾ ഇളനീരിന്റെ വിലയെയും വിൽക്കുന്ന രീതിയെയും കുറിച്ച് പ്രതികരിച്ചു. ചിലർ ഇത് വളരെ വിലകൂടിയതാണെന്ന് പറഞ്ഞപ്പോൾ, മറ്റ് ചിലർ സമാനമായ രീതികൾ മറ്റ് നഗരങ്ങളിലും നിലവിലുണ്ടെന്ന് അഭിപ്രായപ്പെട്ടു. '180 രൂപ വളരെ കൂടുതലാണ്, എന്റെ നാട്ടിൽ 50 രൂപയേ ഉള്ളൂ' എന്നും 'ഇങ്ങനെയുള്ള കാര്യങ്ങൾ ബെംഗളൂരുവിൽ മാത്രമേ സംഭവിക്കൂ' എന്നും ആളുകൾ പ്രതികരിച്ചു. ഒരു ലിറ്റർ കുപ്പി കൊണ്ടുവന്നാൽ കടയിൽനിന്ന് ഇളനീർ നിറച്ചു തരുന്ന രീതി ഈ കടയിലുണ്ടെന്നും ഒരാളുടെ കമന്റിന് മറുപടിയായി ജൂൺ കുറിച്ചു. Content Highlights: Viral X post highlights a unique 'per liter' tender coconut pricing model in Bengaluru., The price point of ₹180 per liter has triggered significant debate regarding inflation and urban pricing., The vendor allows customers to bring their own bottles to be filled with fresh coconut water. Published: 04 Apr 2026, 04:15 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇളനീർ ലിറ്ററിന് 180 രൂപ; വഴിയോരക്കച്ചവടത്തിലെ ബോർഡ് കണ്ട് ഞെട്ടി യുവതി
M
MathrubhumiSource Link
about 1 month ago