ഇളയശ്ശേരി പാടശേഖരത്ത് വൻ തീപ്പിടിത്തം

ഇളയശ്ശേരി പാടശേഖരത്ത് വൻ തീപ്പിടിത്തം

M
MathrubhumiSource Link
പെരിങ്ങിലിപ്പുറം : പെരിങ്ങിലിപ്പുറം ഇളയശ്ശേരി പാടശേഖരത്ത് വൻ തീപ്പിടിത്തമുണ്ടായി. വൈകുന്നേരം ആറുമണിയോടെയാണ് പാടശേഖരത്ത് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. 15 ഏക്കറോളം വരുന്ന തരിശുകിടക്കുന്ന പാടത്താണ് തീപിടിച്ചത്. സമീപത്തെ വീടിന്റെ വശങ്ങളിൽനിന്നോ മറ്റോ മാലിന്യം കത്തിച്ചപ്പോൾ പാടത്തേക്കു തീ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. To advertise here, ഉണങ്ങിക്കിടന്ന പുല്ലും കാടും മാത്രമാണ് കത്തിനശിച്ചത്, മറ്റു നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല. ചെങ്ങന്നൂർ അഗ്‌നിരക്ഷാനിലയത്തിലെ അഗ്നിരക്ഷാ സേനാംഗങ്ങളുടെ രണ്ടുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും നിയന്ത്രണവിധേയമായത്. സീനിയർ അഗ്‌നിരക്ഷാ ഓഫീസറായ സുഭാഷിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. ഓഫീസർമാരായ എസ്.പി. പ്രശാന്ത്, സുജിത്ത് തോമസ്, ഹോംഗാർഡുമാരായ സുനിൽ പി. ജോൺ, ടി.ടി. ഹരിദാസ്, ഡ്രൈവർ അനിൽ കുമാർ എന്നിവർ പങ്കെടുത്തു. Published: 07 Apr 2026, 02:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇളയശ്ശേരി പാടശേഖരത്ത് വൻ തീപ്പിടിത്തം — Mathrubhumi | Boolo… | Boolokam