ഗതാഗത നിയന്ത്രണത്തിന് ആരുമില്ല To advertise here, മാവുങ്കാൽ : ദേശീയപാതാവികസനത്തിന്റെ ഭാഗമായി മാവുങ്കാൽ ടൗണിൽ നടക്കുന്ന ഓവുചാൽ നിർമാണം നാട്ടുകാർക്കും യാത്രക്കാർക്കും ദുരിതമായി മാറി. ചുരുക്കം ദിവസങ്ങളിൽ തീരേണ്ട നിർമാണം ഒരുമാസത്തിലേറെയായി ഇഴഞ്ഞുനീങ്ങുകയാണ്. കാസർകോട് ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് മുതൽ അടിപ്പാതവരെയാണ് കോൺക്രീറ്റ് ഓവുചാൽ നിർമാണം നടക്കുന്നത്. അടിപ്പാത ഭാഗത്ത് നിന്നും തുടങ്ങിയ നിർമാണ പ്രവൃത്തികൾ ഒരുമാസം പിന്നിട്ടിട്ടും പകുതി ദൂരം പോലും പൂർത്തിയായിട്ടില്ല. ഇടുങ്ങിയ സർവീസ് റോഡിലൂടെ കടന്നുവരുന്ന വാഹനങ്ങളെ കൃത്യമായി നിയന്ത്രിക്കുന്നതിനുള്ള ട്രാഫിക് സംവിധാനമില്ലാത്തതാണ് പ്രധാനമായും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്. ഒരു പോലീസുകാരന്റെ സേവനംപോലും ഇവിടെ ഏർപ്പെടുത്തിയിട്ടില്ല. ഓവുചാൽ നിർമാണത്തൊഴിലാളികൾ തന്നെയാണ് പലപ്പോഴും കുരുക്ക് വർധിക്കുമ്പോൾ ട്രാഫിക് നിയന്ത്രിക്കുന്നത്. ഇത്കൊണ്ടുതന്നെ ഡ്രൈവർമാർ തോന്നുംപടിയാണ് റോഡിലൂടെ കടന്നുപോകുന്നത്. ഡ്രൈവർമാർ തമ്മിലുള്ള വാക്കേറ്റത്തിനും ഇത് ഇടയാക്കുന്നുണ്ട്. ദേശീയപാതാ നിർമാണം തുടങ്ങുന്നതിന് മുൻപ് മാവുങ്കാൽ ടൗണിൽ പോലീസ് ഔട്ട്പോസ്റ്റും ഹോംഗാർഡ് അടക്കമുള്ളവരുടെയും സേവനം ലഭിച്ചിരുന്നു. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ഇരുഭാഗത്തേക്കും വാഹനങ്ങൾ കടന്നുപോയിരുന്ന സർവീസ് റോഡിൽ നിർമാണത്തിനായി പാണത്തൂർ ഭാഗത്തുനിന്നുമുള്ള വാഹനങ്ങൾക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കാഞ്ഞങ്ങാട്ടുനിന്ന് പാണത്തൂർ ഭാഗത്തേക്കുള്ള ബസ് അടക്കമുള്ള വാഹനങ്ങൾ സർവീസ് റോഡിലൂടെ മൂലക്കണ്ടവും പിന്നിട്ട് രണ്ട് കിലോമീറ്ററോളം ചുറ്റിഞ്ചരിച്ചാണ് രാംനഗർ റോഡിലെത്തുന്നത്. ചെമ്മട്ടംവയൽ റോഡ് നവീകരണത്തിനായി അടച്ചിട്ടതോടെ ജില്ലാ ആസ്പത്രി ഭാഗത്തുനിന്ന് കടന്നുവരുന്ന വാഹനങ്ങൾ നിലവിൽ മാവുങ്കാൽ അടിപ്പാത ചുറ്റി കല്യാൺ റോഡ് വഴിയാണ് കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ അടിപ്പാതയിൽ പതിവിൽ കൂടുതൽ വാഹനങ്ങളാണ് എത്തിച്ചേരുന്നത്. നിർമാണത്തിലെ മെല്ലെപോക്കിനെതിരേ യാത്രക്കാരും ഓട്ടോ ഡ്രൈവർമാരും വ്യാപാരികളും നിരവധിതവണ അധികാരകളെ കണ്ടെങ്കിലും നിർമാണം പെട്ടെന്ന് പൂർത്തീകരിക്കാനുള്ള നടപടി ഉണ്ടായിട്ടില്ല. Published: 26 Mar 2026, 03:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇഴഞ്ഞിഴഞ്ഞ് ദേശീയപാതാ വികസനം കുരുക്കിൽ പൊറുതിമുട്ടി മാവുങ്കാൽ ടൗൺ
M
MathrubhumiSource Link
about 2 months ago