ഇസ്രയേലിന്റെ ടെക്‌നോളജി, ഇന്ത്യയുടെ 'സൂര്യാസ്ത്ര'; പാകിസ്താന് മുന്നറിയിപ്പ്

ഇസ്രയേലിന്റെ ടെക്‌നോളജി, ഇന്ത്യയുടെ 'സൂര്യാസ്ത്ര'; പാകിസ്താന് മുന്നറിയിപ്പ്

M
MathrubhumiSource Link
ന്യൂഡൽഹി: പാകിസ്താന്റെ ഫത്താ-2 മിസൈൽ സംവിധാനത്തിന് ബദലായി ഇന്ത്യൻ സൈന്യം അത്യാധുനികമായ 'സൂര്യാസ്ത്ര' ലോങ്ങ് റേഞ്ച് റോക്കറ്റ് ലോഞ്ചർ സംവിധാനം  സൈന്യത്തിന്റെ ഭാഗമാക്കുന്നു. അതിർത്തിയിലെ സുരക്ഷാ വെല്ലുവിളികൾ കണക്കിലെടുത്ത് ഏകദേശം 293 കോടി രൂപയുടെ അടിയന്തര സംഭരണ കരാറിലൂടെയാണ് ഇന്ത്യ ഈ റോക്കറ്റ് സംവിധാനം സ്വന്തമാക്കിയത്. ഇസ്രയേലിന്റെ എൽബിറ്റ് സിസ്റ്റംസുമായി (Elbit Systems) സഹകരിച്ച് പുണെ ആസ്ഥാനമായുള്ള നിബെ ലിമിറ്റഡാണ് (NIBE Ltd) സൂര്യാസ്ത്ര ഇന്ത്യയിൽ നിർമ്മിക്കുന്നത്. To advertise here, 150 കിലോമീറ്റർ മുതൽ 300 കിലോമീറ്റർ വരെ ദൂരപരിധിയുള്ള കൃത്യതയാർന്ന ആക്രമണങ്ങൾ നടത്താൻ ഈ റോക്കറ്റ് സംവിധാനത്തിന് സാധിക്കും. ഇതിന്റെ സർക്കുലർ എറർ പ്രോബബിൾ (CEP) അഞ്ച് മീറ്ററിൽ താഴെയാണ്. അതായത്, ലക്ഷ്യസ്ഥാനത്തിന്റെ അഞ്ച് മീറ്റർ ചുറ്റളവിൽ കൃത്യമായി പ്രഹരിക്കാൻ ഇതിന് ശേഷിയുണ്ട്. ഒരേ ലോഞ്ചറിൽനിന്ന്  122 എംഎം, 306എംഎം, 370എംഎം എന്നിങ്ങനെ വിവിധ തരത്തിലുള്ള റോക്കറ്റുകൾ തൊടുക്കാൻ സാധിക്കും. കൂടാതെ, സ്‌കൈ സ്‌ട്രൈക്കർ (SkyStriker) പോലുള്ള ചാവേർ ഡ്രോണുകളെയും (loitering munitions) ഇതിൽനിന്ന് വിക്ഷേപിക്കാമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒരേസമയം വ്യത്യസ്ത തരത്തിലുള്ള ആക്രമണങ്ങൾക്കായി ഇവയെ ഉപയോഗിക്കാം. ആധുനിക യുദ്ധത്തിൽ ചാവേർ ഡ്രോണുകളുടെ പ്രധാന്യം കൂടിവരുന്ന പശ്ചാത്തലത്തിൽ സൂര്യാസ്ത്രയുടെ സാന്നിധ്യം സേനയ്ക്ക് കരുത്തുനൽകും. പാകിസ്താൻ സൈന്യത്തിന്റെ കൈവശമുള്ള ഫത്ത-2 ഒരു ഗൈഡഡ് ആർട്ടിലറി റോക്കറ്റ് സംവിധാനമാണ്. ഏകദേശം 250 മുതൽ 400 കിലോമീറ്റർ വരെ ദൂരപരിധി ഇതിനുണ്ട്. ഇതിന്റെ ഫ്‌ലാറ്റ് ട്രജക്ടറി (flat trajectory) കാരണം റഡാറുകൾക്ക് ഇതിനെ കണ്ടെത്താനും പ്രതിരോധിക്കാനും ബുദ്ധിമുട്ടാണ്. 10 മീറ്ററിൽ താഴെയാണ് ഇതിന്റെ കൃത്യത (CEP). ഈ സാഹചര്യത്തിലാണ് ഇന്ത്യ സൂര്യാസ്ത്രയെ സേനയുടെ ഭാഗമാക്കുന്നത്. പാകിസ്താന്റെയും ചൈനയുടെയും ദീർഘദൂര ആക്രമണശേഷിയെ പ്രതിരോധിക്കുക എന്നതാണ് സൂര്യാസ്ത്രയിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. നിലവിൽ രണ്ട് സൂര്യാസ്ത്ര ലോഞ്ചറുകൾ ഇന്ത്യൻ സൈന്യത്തിന് ലഭിച്ചിട്ടുണ്ട്, ഇവ ഉടൻ തന്നെ പരീക്ഷണ വിക്ഷേപണത്തിന് വിധേയമാക്കും. തദ്ദേശീയമായ പിനാക റോക്കറ്റ് സംവിധാനങ്ങൾ കൂടുതൽ ദൂരപരിധി കൈവരിക്കുന്നത് വരെ താൽക്കാലിക പരിഹാരമായും സൂര്യാസ്ത്രയെ കാണുന്നു. Content Highlights: Induction of the Suryastra rocket system to address 2026 border security challenges., Collaboration between NIBE Ltd and Elbit Systems for indigenous manufacturing., Operational range of 150km to 300km with high precision (CEP < 5m)., Multi-caliber support and integration with SkyStriker loitering munitions., Strategic counter to Pakistan's Fatah-2 guided artillery system. Published: 07 Apr 2026, 06:50 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇസ്രയേലിന്റെ ടെക്‌നോളജി, ഇന്ത്യയുടെ 'സൂര്യാസ്ത്ര'; പാകിസ്താ… | Boolokam