ന്യൂഡൽഹി: ഇസ്രയേലിലെ ലിറ്റിൽ ഇന്ത്യ എന്നറിയപ്പെടുന്ന ഡിമോണയിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ 47 പേർക്ക് പരിക്കേറ്റു. To advertise here, മഹാരാഷ്ട്രയിൽ നിന്നുള്ള ഇന്ത്യൻ വംശജരായ ജൂതരാണ് ഇവിടുത്തെ താമസക്കാരിൽ ഏറെയും. ഏകദേശം 7500 ജൂതർ ഇവിടെ താമസിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഹീബ്രൂ ഭാഷയ്‌ക്കൊപ്പം മറാഠിയും സ്വാഭാവികമായി സംസാരിക്കുന്ന ഡിമോണയിൽ സോൻപാപ്ഡി, ഗുലാബ് ജാമുൻ, ഭേൽപുരി എന്നിവ വിൽക്കുന്ന ഒട്ടേറെ തെരുവുകച്ചവടക്കാരുണ്ട്. ക്രിക്കറ്റിനും ഇന്ത്യൻ സിനിമയ്ക്കും സംഗീതത്തിനും അവിടെ ഒട്ടേറെ ആരാധകരുണ്ട്. ഇവിടെയാണ് ഇറാൻ ആക്രമണം നടത്തിയത്. ഡിമോണ ലക്ഷ്യമാക്കി വന്ന മിസൈൽ തടയാനാകാത്തത് ഇസ്രയേലിന്റെ സൈനിക സംവിധാനങ്ങൾക്ക് തിരിച്ചടിയായി. രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ ഒന്നാണ് ഡിമോണ. റഡാർ സംവിധാനങ്ങൾ, ഇന്റർസെപ്റ്റർ തുടങ്ങി ശക്തമായ പ്രതിരോധ സംവിധാനങ്ങൾ അവിടെയുണ്ട്. അതിനെ മറികടന്ന് ഇറാന്റെ മിസൈൽ ഡിമോണയിൽ പതിച്ചതാണ് സൈന്യത്തെയും ഭരണകൂടത്തെയും അസ്വസ്ഥമാക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും വീഴ്ച സംഭവിക്കാനുള്ള കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുമെന്നും ഇസ്രയേൽ വ്യക്തമാക്കി. അവിടുത്തെ ജനങ്ങളിൽ ഒരു വലിയ വിഭാഗം ബങ്കറുകളിൽ സുരക്ഷിതരായിരുന്നു. അതുകൊണ്ടു തന്നെ ആക്രമണത്തിൽ ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ഷെൽട്ടറുകളിലേക്ക് മാറുന്നതിനിടെയാണ് പലർക്കും പരിക്കേറ്റത്. ഇസ്രയേലിന്റെ ആണവ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന മേഖലയാണ് ഡിമോണ. അതിനാലാണ് ഇറാൻ ഈ നഗരത്തെ ലക്ഷ്യമിട്ടത്. ഡിമോണയിൽ നിന്നും 10 കിലോമീറ്റർ അകലെയാണ് ആണവ ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്. ആണവ ഗവേഷണ കേന്ദ്രത്തിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചതായി അറിവില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി വ്യക്തമാക്കി. ഇറാനിലെ യുനേറിയം സംമ്പുഷ്ടീകരണശാല യുഎസ് കഴിഞ്ഞ ദിവസം ആക്രമിച്ചിരുന്നു. ഇതിന് തിരിച്ചടിയായാണ് ഡിമോണയെ ആക്രമിച്ചത്. ഇസ്രയേലിലെ തെക്കൻ നഗരമായി ആരദിൽ നടന്ന ആക്രമണത്തിൽ 60 ലേറെ പേർക്ക് പരിക്കേറ്റു. അതിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. ഇന്ത്യൻ വംശജരായ ജൂതസമൂഹം ഡിമോണയുടെ ജനസംഖ്യയുടെ ഏകദേശം 30 ശതമാനത്തോളം വരും. ഡിമോണയുടെ ഇന്ത്യൻ വേരുകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1948-ൽ ഇസ്രയേൽ സ്ഥാപിതമായതിന് ശേഷം ആയിരക്കണക്കിന് ആളുകളാണ് അവിടേയ്ക്ക് കുടിയേറിയത്. Content Highlights: Iran launched a missile attack on Dimona, known as Israel's 'Little India'., The city houses a significant population of Indian-origin Jews. Dimona is strategically important due to its proximity to Israel's nuclear research facilit. Published: 22 Mar 2026, 04:54 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇസ്രയേലിലെ 'ലിറ്റിൽ ഇന്ത്യ'യിൽ ആക്രമണം; തന്ത്രപ്രധാന മേഖലയെ ഇറാൻ ലക്ഷ്യമിട്ടതെന്തിന്
M
MathrubhumiSource Link
about 2 months ago