ഇസ്രയേൽ അമേരിക്കയെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചുവെന്ന് ഒമാൻ വിദേശകാര്യ മന്ത്രി

ഇസ്രയേൽ അമേരിക്കയെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചുവെന്ന് ഒമാൻ വിദേശകാര്യ മന്ത്രി

M
MathrubhumiSource Link
മസ്‌കറ്റ്: മേഖലയിൽ സ്വാധീനം വർധിപ്പിക്കാനുള്ള ലക്ഷ്യത്തോടെ ഇസ്രയേൽ അമേരിക്കയെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചുവെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി പറഞ്ഞു. സംഘർഷത്തിൽ യുഎസിന് ഒമാൻ സൗകര്യം നൽകിയിട്ടില്ല. To advertise here, അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തുന്ന സൈനിക ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമലംഘനമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതെ സമയം ജിസിസി രാജ്യങ്ങളോടും അറബ് രാജ്യങ്ങളോടും ഒമാന്റെ ഐക്യദാർഢ്യം അദ്ദേഹം ആവർത്തിച്ചു. ഒമാനിലെ മാധ്യമ സ്ഥാപന മേധാവികളുമായും എഡിറ്റർ മാരുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.സമതുലിതമായ രീതിയിൽ വാർത്തകൾ അവതരിപ്പിച്ചതിന് ഒമാനി മാധ്യമപ്രവർത്തകരെ മന്ത്രി അഭിനന്ദിച്ചു. നിഷ്പക്ഷവും സന്തുലിതവുമായ നിലപാട് രാജ്യം തുടരുന്നതായും,യുദ്ധം ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. Content Highlights: Oman accuses Israel of inciting US involvement in regional wars., Denial of military facility usage by Oman for US operations., Condemnation of military strikes against Iran as international law violations., Reiteration of Oman's neutral and balanced diplomatic policy. Published: 14 Mar 2026, 11:20 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇസ്രയേൽ അമേരിക്കയെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചുവെന്ന് ഒമാൻ… | Boolokam