ഇസ്രയേൽ -യുഎസ് ആക്രമണത്തിൽ ഇറാന്റെ മുൻവിദേശകാര്യമന്ത്രിക്ക് ഗുരുതരപരിക്ക്

ഇസ്രയേൽ -യുഎസ് ആക്രമണത്തിൽ ഇറാന്റെ മുൻവിദേശകാര്യമന്ത്രിക്ക് ഗുരുതരപരിക്ക്

M
MathrubhumiSource Link
ടെഹ്റാൻ: യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്നും ആക്രമണം തുടരുമെന്നും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തരംപോലെ മാറ്റിപ്പറയുന്നതിനിടെ പശ്ചിമേഷ്യയിൽ ആക്രമണങ്ങൾക്ക് അയവൊട്ടുമില്ല. To advertise here, ബുധനാഴ്ചയുണ്ടായ ഇസ്രയേൽ-യു.എസ്. ആക്രമണത്തിൽ ഇറാന്റെ മുൻ വിദേശകാര്യമന്ത്രി കമാൻ ഖരാസി(81)ക്ക് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു. ഇസ്രയേലും യു.എസും ചേർന്ന് വധിച്ച പരമോന്നതനേതാവ് അയത്തുള്ള അലി ഖമീനിയുടെ വിദേശകാര്യ ഉപേദേഷ്ടാവായി പ്രവർത്തിച്ചിട്ടുള്ള ഖരാസി ഇറാൻ ആണവായുധം നേടുന്നതിനായി വാദിച്ചിരുന്നയാളാണ്. ഇസ്രയേൽ ആക്രമണത്തിൽ ടെഹ്‌റാനിലെ നൂറുവർഷത്തിലേറെ പഴക്കമുള്ള പസേതുർ ഇൻസ്റ്റിറ്റ്യൂട്ട് ആശുപത്രിക്കും കേടുപറ്റി. ഇസ്രയേലിലേക്കും ബഹ്‌റൈനിലെയും കുവൈത്തിലെയും യു.എസ്. താവളങ്ങൾ ലക്ഷ്യമിട്ടും ഇറാൻ ആക്രമണം നടത്തി. യെമെനിലെ ഹൂതികളും ഇസ്രയേലിലേക്ക് മിസൈലയച്ചു. ഇസ്രയേലിന്റെ ഹൈഫ തുറമുഖം ലക്ഷ്യമിട്ടും ആക്രമണമുണ്ടായി. അതിനിടെ ജനുവരിയിൽനടന്ന ഭരണകൂടവിരുദ്ധപ്രക്ഷോഭത്തിൽ യു.എസിനും ഇസ്രയേലിനുംവേണ്ടി പ്രവർത്തിച്ചെന്നാരോപിച്ച് പതിനെട്ടുകാരനെ ഇറാൻ തൂക്കിക്കൊന്നു. Content Highlights: Escalation of military strikes between Iran and Israel in 2026., Injuries to high-profile Iranian officials and infrastructure damage in Tehran., Retaliatory strikes targeting US bases in Bahrain and Kuwait., Regional involvement of Houthi militants in missile attacks., Heightened internal security crackdowns within Iran. Published: 03 Apr 2026, 04:56 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇസ്രയേൽ -യുഎസ് ആക്രമണത്തിൽ ഇറാന്റെ മുൻവിദേശകാര്യമന്ത്രിക്ക്… | Boolokam