ഇറാന്‍റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മുജ്‌തബ ഖമനേയിക്ക് ഇസ്രയേൽ-യുഎസ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റെന്ന റപ്പോർട്ടുകളുണ്ടായിരുന്നു. അദ്ദേഹം കോമയിലാണെന്നും ഒരു കാൽ നഷ്ടപ്പെട്ടെന്നുമായിരുന്നു പുറത്തുവന്ന വിവരം. പിന്നീട്, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് നടത്തിയ പ്രസ്താവനയിൽ പറഞ്ഞത് ‘ശരീരം തിരിച്ചറിയാനാകാത്ത തരത്തിൽ മുജ്‌തബ ഖമനേയിക്ക് പരിക്കേറ്റു’ എന്നായിരുന്നു. To advertise here, ഈ സാഹചര്യത്തിൽ മുജ്‌തബയുടേതെന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമമായ എക്സിൽ പ്രചരിക്കാൻ തുടങ്ങി. മുഖത്തിന്‍റെ പകുതിയോളം ബാൻറേജുകളാൽ മൂടിയ വലതുകാൽ നഷ്ടപ്പെട്ട ഒരാളുടെ ചിത്രമാണിത്. ഇതിൽ കാണുന്ന വ്യക്തിയുടെ മുഖത്തിന് മുജ്‌തബയോട് സാദൃശ്യം തോന്നും. എന്നാൽ, പ്രചരിക്കുന്ന ചിത്രം യഥാർത്ഥമല്ലെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തി. എക്സിൽ പ്രചരിക്കുന്ന പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട് ഫെബ്രുവരി 28-ന് നടന്ന മിസൈൽ ആക്രമണത്തിൽ അയത്തുള്ള അലി ഖമനേയിയും മറ്റ് കുടുംബാംഗങ്ങളും കൊല്ലപ്പെട്ടപ്പോൾ മുജ്‌തബ ഖമേനി കഷ്ടിച്ച് രക്ഷപ്പെട്ടതായാണ് സൈപ്രസിലെ ഇറാൻ അംബാസഡർ അലിറേസ സലാരിയൻ അന്താരാഷ്ട്ര മാധ്യമമായ ദി ഗാർഡിയന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. മുജ്‍തബ ഖമനേയിയുടെ കാലുകൾക്കും കൈയ്ക്കും പരിക്കേറ്റതായും അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണെന്നും സലാരിയെ ഉദ്ധരിച്ച് ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരുന്നു. മുജ്‌തബ ഖമേനിയുടെ പരിക്കുകൾ നിസ്സാരമാണെന്ന വാദം അമേരിക്കൻ, ഇസ്രായേൽ ഇന്റലിജൻസ് ഏജൻസികൾ പൂർണ്ണമായും തള്ളിക്കളഞ്ഞിരുന്നു. മുജ്‌തബയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ രൂപം തന്നെ വികൃതമായിട്ടുണ്ടാകാമെന്ന അമേരിക്കൻ പ്രതിരോധ സെക്രട്ടറിയുടെ പ്രസ്താവന ഇതിന്‍റെ അടിസ്ഥാനത്തിലാണ്. ആക്രമണത്തിന് ശേഷം മുജ്‌തബയുടേതായി വീഡിയോ-ഓഡിയോ സന്ദേശങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അദ്ദേഹത്തിന്‍റെ ആദ്യ പ്രതികരണം, സന്ദേശരൂപത്തിൽ ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ മാർച്ച് 12 വ്യാഴാഴ്ച പുറത്തുവിട്ടിരുന്നു. രക്തസാക്ഷികളുടെ ചോരയ്ക്ക് രാജ്യം പകരംവീട്ടുമെന്നാണ് ഇതിൽ പറഞ്ഞത്. ആക്രമണങ്ങൾ ഭയന്നാണ് മുജ്‌തബയുടെ യഥാർത്ഥ ആരോഗ്യനിലയും ചികിത്സാ വിവരങ്ങളും ഇറാൻ അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്‍റെ ചിത്രം പുറത്തുവരാൻ സാധ്യതയില്ല. ആയതിനാൽ തന്നെ, വൈറൽ ചിത്രം നിർമ്മിത ബുദ്ധി അടക്കമുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നിർമ്മിച്ചതാകാനാണ് സാധ്യത. ഡീപ്പ് ഫേക്ക്/എഐ ഡിറ്റക്ഷൻ ടൂളുകൾ ഉപയോഗിച്ച് ഈ ചിത്രം പരിശോധനയ്ക്ക് വിധേയമാക്കി. ചിത്രം എഐ അല്ല മറിച്ച് 'ഡീപ്പ് ഫേക്ക്' ആണെന്ന പരിശോധനാഫലമാണ് ലഭിച്ചത്. നിർമ്മിത ബുദ്ധി ഉപയോഗിച്ച് ഇല്ലാത്ത ഒരു കാര്യം പൂർണ്ണമായും സൃഷ്ടിക്കുന്നതിനെ എഐ ജെനറേറ്റഡ് എന്ന് പറയാം. എന്നാൽ, നിലവിലുള്ള ഒരു ഫോട്ടോയിലോ വീഡിയോയിലോ സാങ്കേതികവിദ്യ ഉപയോഗിച്ച് മാറ്റങ്ങൾ (മുഖമോശബ്ദമോ കൃത്രിമമായി ചേർക്കാം) വരുത്തി എഡിറ്റ് ചെയ്തുണ്ടാക്കുന്നതാണ് ഡീപ്പ് ഫേക്ക്. വൈറൽ ചിത്രത്തിൽ ഫേസ് മാനിപ്പുലേഷൻ നടത്തിയതിനുള്ള സാധ്യത (61% വരെ) വളരെ കൂടുതലാണെന്ന് പരിശോധനാ ഫലത്തിലുണ്ട്. കൂടാതെ, ഫോട്ടോയിൽ മൊത്തത്തിൽ 70 ശതമാനത്തോളം ഡിജിറ്റൽ എഡിറ്റിംഗ് നടന്നിട്ടുണ്ടെന്നും ഫലങ്ങൾ സൂചിപ്പിക്കുന്നു. (പരിശോധനാ ഫലങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ ചുവടെ കാണാം) ഇതിൽനിന്നു പ്രചാരണം വ്യാജമാണെന്ന നിഗമനത്തിലെത്താം. പരിശോധനാ ഫലങ്ങളുടെ സ്ക്രീൻഷോട്ട് Content Highlights: Verified that the viral image of Mojtaba Khamenei is a deepfake., AI detection tools confirmed significant digital manipulation., Clarified misinformation surrounding his health status following reported attacks., Emphasized the importance of verifying social media claims before sharing. Published: 26 Mar 2026, 05:26 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇസ്രയേൽ-യുഎസ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുജ്‍തബ ഖമനേയിയുടെ ചിത്രമോ ഇത്? | Fact Check
M
MathrubhumiSource Link
about 1 month ago