ഇസ്രായേൽ-ഇറാൻ സംഘർഷം: കേന്ദ്ര നിലപാടിനെതിരെ പ്രതിഷേധിച്ച് മോദിയുടെ കോലം കത്തിച്ചോ?

ഇസ്രായേൽ-ഇറാൻ സംഘർഷം: കേന്ദ്ര നിലപാടിനെതിരെ പ്രതിഷേധിച്ച് മോദിയുടെ കോലം കത്തിച്ചോ?

M
MathrubhumiSource Link
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുന്നൊരു വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫേമായ എക്സിൽ വൈറലായിരിക്കുകയാണ്. “ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ ഇസ്രായേലിനെ പിന്തുണയ്ക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ ആയിരക്കണക്കിന് ഇന്ത്യക്കാർ തെരുവിലിറങ്ങി” എന്നാണ് വീഡിയോയ്‌ക്കൊപ്പമുള്ള അവകാശവാദം. എന്നാൽ മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. To advertise here, അന്വേഷണം പരിശോധനയിൽ എക്സിന് പുറമേ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങി പ്ലാറ്റഫോമിലും ഇതേ വീഡിയോ സമാന അവകാശവാദത്തോടെ പ്രചരിക്കുന്നതായി കണ്ടെത്തി. എന്നാൽ ഇങ്ങനെ ഒരു സംഭവം നടന്നതായി വിശ്വസനീയമായ റിപ്പോർട്ടുകളൊന്നും ഇല്ല. വിശദമായ പരിശോധനയിൽ ഇതേ വീഡിയോ മറ്റൊരു സംഭവവുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്തതായി കണ്ടു. ‘അറഹിൽ യുജിസിക്കെതിരെ വൻ പ്രതിഷേധം’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബിഹറിലെ ഭോജ്പൂർ ജില്ലയിലാണ് അറഹ് എന്ന പ്രദേശം. ന്യൂസ് ഇന്ത്യ 24 എന്ന ഓൺലൈൻ ന്യൂസ് ചാനലിൽ യുജിസിക്കെതിരായ വിദ്യാർത്ഥി പ്രതിഷേധം സംബന്ധിച്ച വാർത്ത ജനുവരി 29ന് നൽകിയിട്ടുണ്ട്. മോദിയുടെ കോലം കത്തിക്കുന്ന അതേ ദൃശ്യങ്ങൾ തന്നെയാണ് റിപ്പോർട്ടിലുള്ളത്. ബീഹാറിലെ അറഹിൽ ചന്ദ്വ മോറിൽ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ (UGC) പുതിയ നിയമങ്ങൾക്കെതിരെ നടന്ന പ്രതിഷേധത്തെക്കുറിച്ചാണ് റിപ്പോർട്ട്. സവർണ സമുദായത്തിൽപ്പെട്ടവരാണ് വിദ്യാഭ്യാസ മേഖലയിലെ അസമത്വം ചൂണ്ടിക്കാട്ടി പ്രതിഷേധിക്കുകയും പ്രധാനമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തത്. പ്രതിഷേധം നിയന്ത്രതാതീതമായതോടെ സുരക്ഷാ സേന ഇടപ്പെട്ടതായും വാർത്തയിലുണ്ട്. വാസ്തവം ഇത് വ്യാജപ്രചാരണമാണ്. മാസങ്ങൾക്ക് മുമ്പ് ബിഹാറിൽ നടന്ന പ്രതിഷേധത്തിന്‍റെ വീഡിയോയാണ് പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെടുത്തി തെറ്റായി പ്രചരിപ്പിക്കുന്നത്. Content Highlights: Viral video of PM Modi's effigy burning is being misrepresented on social media., The footage is actually from a protest in Arrah, Bihar, regarding UGC rules., No credible reports link this incident to the Israel-Iran conflict., Mathrubhumi Fact Check confirms the video is old and repurposed for misinformation. Published: 23 Mar 2026, 05:45 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!