മണിമല : ചെത്തിപ്പുഴ സെയ്ന്റ് തോമസ് ആശുപത്രിയുടെ നേതൃത്വത്തിൽ മണിമലയിൽ നടത്തിവരുന്ന ഇൻഫന്റ് ജീസസ് ആശുപത്രി ഒ.പി. വിഭാഗം ''കർദിനാൾ മാർ ആന്റണി പടിയറ ഒ.പി. വിഭാഗം'' എന്ന് പേരിട്ടു. മാർ പടിയറയുടെ 25-ാം ചരമവാർഷികത്തോടനുബന്ധിച്ച് ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിന്റെ കാർമികത്വത്തിൽ ഒപ്പീസ് പ്രാർഥന അർപ്പിക്കുകയും ഒ.പി. വിഭാഗത്തിന്റെ നാമകരണം നിർവഹിക്കുകയും ചെയ്തു. ജന്മനാട്ടിൽ പടിയറ പിതാവിന് നൽകുന്ന ആദരവാണ് ഈ നാമകരണമെന്ന് മാർ തോമസ് തറയിൽ പറഞ്ഞു. To advertise here, ചെത്തിപ്പുഴ സെയ്ന്റ് തോമസ് ആശുപത്രി എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. ജെയിംസ് പി. കുന്നത്ത്, അസോസിയേറ്റ് ഡയറക്ടർമാരായ ഫാ. ജോഷി മുപ്പതിൽചിറ, ഫാ. ജേക്കബ് അത്തിക്കളം, മണിമല ഹോളി മാഗി ഫൊറോന ചർച്ച് വികാരി ഫാ. എബ്രഹാം തയ്യിൽ നെടുംപറമ്പിൽ, മണിമല സെയ്ന്റ് ബേസിൽ ചർച്ച് വികാരി ഫാ. ജോർജ് വാദ്യാഗിരി, മണിമല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിത ഷാജി, മണിമല ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബോബി ജോൺ കോട്ടായിൽ, മണിമല വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോയിസ് കൊച്ചുമുറി, മെഡിക്കൽ സൂപ്രണ്ട് ഡോ.ജോർജ് സ്‌കറിയ ചക്കാലക്കൽ, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ. ജിജി ജേക്കബ് എന്നിവർ പങ്കെടുത്തു. Published: 27 Mar 2026, 02:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇൻഫന്റ് ജീസസ് ഹോസ്പിറ്റലിൽ കർദിനാൾ മാർ ആന്റണി പടിയറ ഒ.പി.വിഭാഗം
M
MathrubhumiSource Link
about 1 month ago