ഇൻസ്റ്റഗ്രാമിലെ പുതിയ ട്രെൻഡ്; സ്‌റ്റോറികളും റീലും ഭരിച്ച് ഫ്‌ളാഷ് ഫിൽറ്റർ

ഇൻസ്റ്റഗ്രാമിലെ പുതിയ ട്രെൻഡ്; സ്‌റ്റോറികളും റീലും ഭരിച്ച് ഫ്‌ളാഷ് ഫിൽറ്റർ

ഈ കൊച്ചു ഇൻസറ്റഗ്രാമത്തിൽ കുറച്ചുനാളുകളായി വൈറലായിക്കൊണ്ടിരിക്കുന്നത് ഒരു പുതിയ ഫീച്ചറാണ്. സംഭവം ഒ.ജി (ഒൺലി ഗാങ്‌സ്റ്റർ) എന്നതിന്റെ ചുരുക്കരൂപം, എന്തെങ്കിലും കാര്യം സൂപ്പറാണെന്ന് സൂചിപ്പിക്കാൻ ജെൻ സി ഉപയോഗിക്കുന്ന പദം) ആണെന്നാണ് പറയുന്നത്. വെറും നിസ്സാരമെന്ന് തോന്നിപ്പിക്കുന്ന ഒരു പുതിയ ഇൻസ്റ്റഗ്രാം ഫിൽറ്ററിന് പിന്നാലെയാണ് എല്ലാവരും. ഫ്‌ളാഷ് എന്ന ഫിൽറ്ററാണ് ഇപ്പോൾ സ്‌റ്റോറികളും റീലും ഭരിക്കുന്നത്. സംഭവം മെറ്റ എ.ഐയുടെ പുതിയ ടൂളാണ്. To advertise here, എങ്ങനെ ഈ ഫീച്ചർ തിരഞ്ഞെടുക്കാം ഇൻസ്റ്റയിൽ സ്റ്റോറീസിൽ പോയി ഒരു ചിത്രം സെലക്ട് ചെയ്യുക. റീ സ്‌റ്റൈൽ എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക. അപ്പോൾ നിരവധി ഫിൽറ്ററുകൾ വരും. അതിൽനിന്ന് ഫ്‌ളാഷ് എന്ന ഫിൽറ്റർ തിരഞ്ഞെടുക്കുക. കുറച്ചുസമയത്തിനുശേഷം ഒ.ജി ചിത്രം തയ്യാർ. നമ്മളെ ഫോക്കസ് ചെയ്ത് ഫ്‌ളാഷ് അടിക്കുന്നതു പോലെയുള്ള ഫീച്ചറാണിത്. ബാക്ക്ഗ്രൗണ്ട് മുഴുവൻ കുറച്ച് ഡാർക്കാവുകയും ചെയ്യും. ഇതുകൂടാതെ സ്റ്റൈൽ ഓപ്ഷനിൽ ആഡ്, റിമൂവ്, ചേഞ്ച് എന്നീ ഫീച്ചറുകളും ഉണ്ട്. വേറെ എ.ഐ ആപ്പുകളുടെ സഹായമില്ലാതെ ഫോട്ടോയിൽ നിന്ന് ബാക്ക്ഗ്രൗണ്ട് മാറ്റാനും ചിത്രങ്ങൾ ആഡ് ചെയ്യാനും മറ്റുമുള്ള ഓപ്ഷനുകളും ഇതിലുണ്ട്. പുതിയ അപ്‌ഡേറ്റിന്റെ ട്യൂട്ടോറിയലുകളും മറ്റും ഇൻസ്റ്റയിൽ വൈറലാണ്. Content Highlights: Introduction to the viral 'Flash' AI filter by Meta., Step-by-step guide on accessing the Restyle feature in Instagram Stories., Features include background darkening and subject highlighting., Published: 22 Apr 2026, 09:13 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇൻസ്റ്റഗ്രാമിലെ പുതിയ ട്രെൻഡ്; സ്‌റ്റോറികളും റീലും ഭരിച്ച്… | Boolokam