ഇൻസ്റ്റാഗ്രാം ഇനി സൗജന്യമല്ലേ? വരുന്നു 'ഇൻസ്റ്റാഗ്രാം പ്ലസ്': പ്രീമിയം ഫീച്ചറുകളുമായി മെറ്റ

ഇൻസ്റ്റാഗ്രാം ഇനി സൗജന്യമല്ലേ? വരുന്നു 'ഇൻസ്റ്റാഗ്രാം പ്ലസ്': പ്രീമിയം ഫീച്ചറുകളുമായി മെറ്റ

M
MathrubhumiSource Link
ഇൻസ്റ്റാഗ്രാം ഉപഭോക്താക്കൾക്കായി 'ഇൻസ്റ്റാഗ്രാം പ്ലസ്' (Instagram Plus) എന്ന പേരിൽ ഒരു പുതിയ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ സേവനം വരുന്നു. മെക്സിക്കോ, ജപ്പാൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ ഈ ഫീച്ചറിന്റെ പരീക്ഷണം നടന്നുവരികയാണ്. To advertise here, പ്രീമിയം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന മറ്റ് സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളെപ്പോലെതന്നെ, ആകർഷകമായ നിരവധി ഫീച്ചറുകളാണ് പ്രീമിയം വരിക്കാർക്കായി മെറ്റ വാഗ്ദാനം ചെയ്യുന്നത്. സബ്സ്ക്രിപ്ഷൻ എടുത്താൽ എന്തുകാര്യം? മറ്റൊരാൾ പങ്കുവെച്ച സ്റ്റോറി (Story), അവർ അറിയാതെതന്നെ കാണാനുള്ള സൗകര്യം ഇതിലൂടെ ലഭിക്കും. നമ്മുടെ സ്റ്റോറികൾ എത്രപേർ വീണ്ടും വീണ്ടും കണ്ടു എന്ന് സബ്‌സ്‌ക്രൈബർമാർക്ക് മനസ്സിലാക്കാൻ സാധിക്കും. 'ക്ലോസ് ഫ്രണ്ട്‌സ്' ലിസ്റ്റിനുപുറമെ, ഇഷ്ടാനുസരണം എത്ര ഗ്രൂപ്പുകൾ വേണമെങ്കിലും നിർമിക്കാനും ഓരോ സ്റ്റോറിയും ആരു കാണണമെന്ന് തീരുമാനിക്കാനും സാധിക്കും. സാധാരണ 24 മണിക്കൂർ മാത്രം നിലനിൽക്കുന്ന സ്റ്റോറികൾ ഒരു ദിവസംകൂടി (ആകെ 48 മണിക്കൂർ) അധികമായി പ്രദർശിപ്പിക്കാനുള്ള സൗകര്യം ലഭിക്കും. ആഴ്ചയിലൊരിക്കൽ ഒരു സ്റ്റോറി 'സ്‌പോട്ട്‌ലൈറ്റ്' ചെയ്യാനും അത് കൂടുതൽ ഫോളോവേഴ്‌സിന്റെ ശ്രദ്ധയിൽപ്പെടുത്താനുമുള്ള സൗകര്യം ലഭിക്കും. സ്റ്റോറികൾക്ക് നൽകാൻ ആനിമേഷനോടുകൂടിയ പ്രത്യേക 'സൂപ്പർ ലൈക്കുകൾ' ലഭിക്കും. സ്റ്റോറി കണ്ടവരുടെ പട്ടികയിൽനിന്ന് പ്രത്യേക വ്യക്തികളെ തിരഞ്ഞു കണ്ടുപിടിക്കാനുള്ള സെർച്ച് ഓപ്ഷനും പ്രീമിയം ഉപഭോക്താവിനു ലഭിക്കും. നിരക്കെത്ര? രാജ്യങ്ങൾക്കനുസരിച്ച് സബ്‌സ്‌ക്രിപ്‌ഷൻ നിരക്കിൽ മാറ്റമുണ്ട്. മെക്സിക്കോയിൽ പ്രതിമാസം ഏകദേശം 2.20 ഡോളറും (ഏകദേശം 180 രൂപ), ജപ്പാനിൽ 2 ഡോളറും, ഫിലിപ്പീൻസിൽ 1.07 ഡോളറുമാണ് ഈടാക്കുന്നത്. ഈ സൗകര്യം ആർക്കുവേണ്ടി? കണ്ടന്റ് ക്രിയേറ്റർമാർക്കും ബിസിനസുകൾക്കുമായുള്ള 'മെറ്റ വെരിഫൈഡ്' സേവനത്തിൽനിന്നും വ്യത്യസ്തമായി, സാധാരണ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഇൻസ്റ്റാഗ്രാം പ്ലസ് വരുന്നത്. സ്‌നാപ്ചാറ്റ് പ്ലസ് (Snapchat+) പോലുള്ള സേവനങ്ങളെ അനുകരിച്ചാണ് ഈ നീക്കം. സ്‌നാപ്ചാറ്റ് പ്ലസിന് നിലവിൽ 25 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരുണ്ട്. ഫേസ്ബുക്ക്, വാട്സാപ്പ് എന്നിവയിലും സമാനമായ സബ്‌സ്‌ക്രിപ്‌ഷൻ പരീക്ഷണങ്ങൾ നടത്താൻ മെറ്റയ്ക്ക് പദ്ധതിയുണ്ട്. എന്നാൽ, സൗജന്യമായി ഉപയോഗിച്ചിരുന്ന സേവനങ്ങൾക്ക് പണം നൽകേണ്ടിവരുന്നത് ഉപഭോക്താക്കളിൽ അതൃപ്തി ഉണ്ടാക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള ഈ സേവനം വരും മാസങ്ങളിൽ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചേക്കും. Content Highlights: Meta is testing 'Instagram Plus,' a premium subscription service offering exclusive features like ghost-viewing stories, 48-hour story duration, and spotlighting posts to increase reach. Published: 31 Mar 2026, 06:34 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇൻസ്റ്റാഗ്രാം ഇനി സൗജന്യമല്ലേ? വരുന്നു 'ഇൻസ്റ്റാഗ്രാം പ്ലസ്… | Boolokam