BoolokamBoolokam
ഇ-വേസ്റ്റ് സമാഹരണത്തിൽ മാതൃകയായി സീവുഡ്‌സ് മലയാളിസമാജം

ഇ-വേസ്റ്റ് സമാഹരണത്തിൽ മാതൃകയായി സീവുഡ്‌സ് മലയാളിസമാജം

M
MathrubhumiSource Link
മുംബൈ : സീവുഡ്‌സ് മലയാളിസമാജം, തുടർച്ചയായി നാലാം വർഷവും ഇ-വേസ്റ്റ് സമാഹരണ പരിപാടി സംഘടിപ്പിച്ചു. പഴയ കീബോർഡുകൾ, മൗസുകൾ, ചാർജറുകൾ, റിമോട്ടുകൾ, ബാറ്ററികൾ, കേബിളുകൾ, ഹെഡ്‌സെറ്റുകൾ, ഇയർഫോണുകൾ, ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ഡെസ്‌ക്ടോപ്പുകൾ, മോണിറ്ററുകൾ തുടങ്ങി വിവിധ ഇലക്ട്രോണിക് ഉപകരണങ്ങളാണ് ഇ-വേസ്റ്റ് ഡ്രൈവ് ക്യാപ്റ്റൻ ഗോപിനാഥൻ നമ്പ്യാരുടെ നേതൃത്വത്തിൽ സമാഹരിച്ചത്. To advertise here, ലോകപരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് അംഗങ്ങളിൽ ബോധവത്കരണം നടത്തുകയും, വീടുകളിൽനിന്ന് ഇലക്ട്രോണിക് പാഴ്‍വസ്തുക്കൾ ശേഖരിച്ച് അംഗീകൃത ഏജൻസികൾക്ക് കൈമാറുകയും ചെയ്യുന്നതിലൂടെ പരിസ്ഥിതി സംരക്ഷണത്തിൽ സമൂഹത്തിന്റെ സജീവ പങ്കാളിത്തം ഉറപ്പാക്കുക എന്നതായിരുന്നു ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് ഗോപിനാഥൻ നമ്പ്യാർ വ്യക്തമാക്കി. സമാജം ലൈബ്രേറിയനായ ഗോപിനാഥൻ നമ്പ്യാരോടൊപ്പം മഹിളാവിഭാഗത്തിന്റെ സജീവ സഹകരണവും പരിപാടിക്ക് ലഭിച്ചു. പുതിയ ലോകത്തിന്റെ വെല്ലുവിളികളെ കാണാതെ പോകാൻ സമാജങ്ങൾക്ക് സാധിക്കില്ലെന്ന് പ്രസിഡന്റ് ശശിധരൻ നായർ അഭിപ്രായപ്പെട്ടു. ഇലക്ട്രോണിക് പാഴ്‌വസ്തുക്കൾ സമാഹരിക്കുന്നതിൽ വീട്ടമ്മമാരും കുട്ടികളും സജീവമായി പങ്കാളികളാകുന്നത് വലിയ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ മൂന്ന് വർഷങ്ങളിലെയും മികച്ച പ്രതികരണത്തിന്റെ തുടർച്ചയായി ഇത്തവണയും വലിയ പങ്കാളിത്തം ലഭിച്ചതായി സീവുഡ്‌സ് മലയാളി സമാജം പ്രവർത്തകർ അറിയിച്ചു. പരിസ്ഥിതി പ്രശ്നങ്ങളിൽ കൂടുതൽ ശക്തമായ ഇടപെടലുകൾ നടത്താൻ ഇത് സമാജത്തിന് പ്രചോദനമാകുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ഊർജിത വനവത്കരണം, കൃഷി ബോധവത്കരണം, ദേശാടനപ്പക്ഷികൾക്ക് ആവാസവ്യവസ്ഥ സൃഷ്ടിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിലും സമാജം ഇതിനുമുമ്പ് സജീവ പങ്കാളിത്തം തെളിയിച്ചിട്ടുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇ-വേസ്റ്റ് സമാഹരണത്തിൽ മാതൃകയായി സീവുഡ്‌സ് മലയാളിസമാജം — Ma… | Boolokam