ഇ. ആദവനും കെ. ഹയയും ജില്ലാ അണ്ടർ-11 ചെസ് ചാമ്പ്യന്മാർ

ഇ. ആദവനും കെ. ഹയയും ജില്ലാ അണ്ടർ-11 ചെസ് ചാമ്പ്യന്മാർ

M
MathrubhumiSource Link
മനിശ്ശീരി : കേരള സ്റ്റേറ്റ് ചെസ് ടെക്‌നിക്കൽ കമ്മിറ്റിയും പാലക്കാട് ജില്ലാ ഓർഗനൈസിങ് കമ്മിറ്റിയും ഒറ്റപ്പാലം മനിശ്ശീരി എ.യു.പി. സ്കൂളിൽ സംഘടിപ്പിച്ച അണ്ടർ-11 ജില്ലാ ചെസ് സെലക്ഷൻ ടൂർണമെന്റിൽ ഓപ്പൺവിഭാഗത്തിൽ ഇ. ആദവൻ ഒന്നാംസ്ഥാനവും ആർ.സി. അഭിറാം രണ്ടാംസ്ഥാനവും നേടി. To advertise here, പെൺകുട്ടികളുടെ വിഭാഗത്തിൽ കെ. ഹയ വിജയിച്ചു. എം.എസ്. ആശ്രിയയ്‌ക്കാണ് രണ്ടാംസ്ഥാനം. ഓപ്പൺ, ഗേൾസ് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ 75 കളിക്കാർ പങ്കെടുത്തു. ചീഫ് ആർബിറ്റർ ഓഷിൻ അനിൽകുമാർ, ആർബിറ്റർ, വി.എസ്. മനിൽ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. മനിശ്ശേരി എ.യു.പി. സ്‌കൂൾ പ്രധാനാധ്യാപിക സിന്ധു ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ചെസ് ടെക്‌നിക്കൽ കമ്മിറ്റി അംഗം െപ്രാഫ. എൻ.ആർ. അനിൽകുമാർ, ജില്ലാ ഓർഗനൈസിങ് കമ്മിറ്റി അംഗങ്ങളായ എസ്. സന്തോഷ്, സി. രതീഷ്, എ. ധനലക്ഷ്മി എന്നിവർ സംസാരിച്ചു. Published: 08 Apr 2026, 03:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇ. ആദവനും കെ. ഹയയും ജില്ലാ അണ്ടർ-11 ചെസ് ചാമ്പ്യന്മാർ — Mat… | Boolokam