ഇ.എം.എസ്, എ.കെ.ജി അനുസ്മരണവും തിരഞ്ഞെടുപ്പ് കൺവെൻഷനും സംഘടിപ്പിച്ചു

ഇ.എം.എസ്, എ.കെ.ജി അനുസ്മരണവും തിരഞ്ഞെടുപ്പ് കൺവെൻഷനും സംഘടിപ്പിച്ചു

M
MathrubhumiSource Link
ദാവാദ്മി: കേളി കലാ സാംസ്കാരിക വേദി ദവാദ്മി ഏരിയ ഇഎംഎസ്, എകെജി അനുസ്മരണവും തിരഞ്ഞെടുപ്പ് കൺവെൻഷനും സംഘടിപ്പിച്ചു. ദവാദ്മി ഏരിയാ ഓഫീസിൽ ഏരിയാ രക്ഷാധികാരി കമ്മറ്റി സെക്രട്ടറി ഷാജി പ്ലാവിളയിൽ അധ്യക്ഷത വഹിച്ച പരിപാടി കേളി രക്ഷാധികാരി കമ്മറ്റിയംഗം ചന്ദ്രൻ തെരുവത്ത്‌ ഉദ്ഘാടനം ചെയ്തു. To advertise here, ദാവാദ്മി ഏരിയാ സെക്രട്ടറി ഉമ്മർ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. കേളി സെക്രട്ടറിയേറ്റ് അംഗവും,ലോക കേരളസഭാംഗവുമായ നസീർ മുള്ളൂർക്കര കേന്ദ്ര കമ്മിറ്റി അംഗം റഫീഖ് പാലത്ത്, കേളി ദവാദ്മി ഏരിയാ വൈസ് പ്രസിഡന്റുമാരായ മുഹമ്മദ്‌ റാഫി, ബിനു എന്നിവർ സംസാരിച്ചു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വികാസം ഇഎംഎസ്സിന്റേയും എകെജിയുടേയും ആത്മസമർപ്പണത്തിന്റെയും ത്യാഗോജ്വല പോരാട്ടങ്ങളുടെയും കൂടി ഫലമാണെന്നും ആധുനിക കേരള രൂപീകരണത്തിന് നേതൃത്വപരമായ പങ്കുവഹിച്ചവരാണ് ഈ നേതാക്കളെന്നും അനുസ്മരണ കുറിപ്പിൽ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തെ ഇടതുപക്ഷ ഭരണത്തിലൂടെ സർവ്വതല സ്പർശിയായ വികസനം കേരളത്തിന് കൈവരിക്കാനായി. ഈ നേട്ടങ്ങളുടെ തുടർച്ചക്ക് വീണ്ടും ഇടതുപക്ഷത്തെ അധികാരത്തിൽ എത്തിക്കണമെന്ന് കൺവെൻഷനിൽ സംസാരിച്ചവർ അഭ്യർത്ഥിച്ചു. ഏരിയാപ്രസിഡന്റ് രാജേഷ് സ്വാഗതവും, ഏരിയാ ജോയന്റ് സെക്രട്ടറി മോഹനൻ നന്ദിയും രേഖപ്പെടുത്തി. Content Highlights: Commemoration of communist leaders EMS and AKG by Keli Dawadmi., Discussion on the contribution of communist leaders to Kerala's development., Election convention organized to advocate for the continuation of LDF governance., Participation of prominent Keli officials and community members. Published: 30 Mar 2026, 02:27 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇ.എം.എസ്, എ.കെ.ജി അനുസ്മരണവും തിരഞ്ഞെടുപ്പ് കൺവെൻഷനും സംഘടി… | Boolokam