ഇ.എം.എസ്. ദിനാചരണം: പെരളശ്ശേരിയിൽ സെമിനാർ

ഇ.എം.എസ്. ദിനാചരണം: പെരളശ്ശേരിയിൽ സെമിനാർ

M
MathrubhumiSource Link
പെരളശ്ശേരി : കേരളം കൈവരിച്ച നേട്ടങ്ങൾ നിലനിൽക്കണമെങ്കിൽ വീണ്ടും എൽ.ഡി.എഫ്. അധികാരത്തിൽ വരണമെന്ന് മുൻ മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. To advertise here, ഇ.എം.എസ്. ദിനാചരണത്തോടനുബന്ധിച്ച് പെരളശ്ശേരിയിൽ നടന്ന നവകേരള സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം. എടക്കാട് ഏരിയ സെക്രട്ടറി എം.കെ.മുരളി അധ്യക്ഷത വഹിച്ചു. കേരളം വികസനമുന്നേറ്റത്തിന്റെ വഴികൾ എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. തുടർന്ന് മതനിരപേക്ഷ കേരളം: വർത്തമാനം, ഭാവി എന്ന വിഷയത്തിൽ ഡോ. കെ.എം.അനിലും സ്ത്രീപക്ഷകേരളം എന്ന വിഷയത്തിൽ വി.എസ്.ബിന്ദുവും പ്രഭാഷണങ്ങൾ നടത്തി. സെമിനാർ കമ്മിറ്റി ചെയർമാൻ കെ.വി.ബിജു, ദിനാചരണ കമ്മിറ്റി ചെയർമാൻ പി.വി.ഭാസ്കരൻ, ജനറൽ കൺവീനർ പി.രഘു, കെ.കെ.സുഗതൻ എന്നിവർ സംസാരിച്ചു. Published: 21 Mar 2026, 01:49 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇ.എം.എസ്. ദിനാചരണം: പെരളശ്ശേരിയിൽ സെമിനാർ — Mathrubhumi | B… | Boolokam