Auto Desk Last Updated: 02 April 2026, 01:14 PM IST ബേസില്‍ സ്വന്തമാക്കിയ വൈല്‍ഡ് ബെറി നിറത്തിലുള്ള വാഹനം ഇന്ത്യയില്‍ ആദ്യത്തേതാണ്. ബേസിലും കുടുംബവും പുതിയ വാഹനത്തിനൊപ്പം | Photo: MINI- EVM Autokraft മ ലയാള സിനിമയിൽ തൊട്ടതെല്ലാം പൊന്നാക്കുന്ന യുവതാരമാണ് ബേസിൽ ജോസഫ്. സംവിധായകനും നടനുമായി തിളങ്ങുന്ന ബേസിൽ തന്റെ യാത്രകൾക്കായി ഒരു പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. വോൾവോ എക്‌സ്‌സി 90 ഉൾപ്പെടെയുള്ള കരുത്തൻ വാഹനങ്ങൾ സ്വന്തമായുള്ള ബേസിൽ ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത് മിനിയുടെ കൺട്രിമാൻ ഇ എന്ന ഇലക്ട്രിക് മോഡലാണ്. To advertise here, കൺട്രിമാൻ ഇ എന്ന മോഡൽ ഇന്ത്യൻ നിരത്തുകളിൽ കുറെയേറെയുണ്ടെങ്കിലും ബേസിൽ സ്വന്തമാക്കിയ വൈൽഡ് ബെറി നിറത്തിലുള്ള വാഹനം ഇന്ത്യയിൽ ആദ്യത്തേതാണ്. കുടുംബത്തിനൊപ്പം എത്തിയാണ് ബേസിൽ ഈ സവിശേഷമായ വാഹനം സ്വന്തമാക്കിയത്. കേരളത്തിലെ മിനിയുടെ വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് ഈ വാഹനം എടുത്തിരിക്കുന്നത്. ഡീലർഷിപ്പിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഈ സന്തോഷം ബേസിൽ ആരാധകരുമായി പങ്കുവെച്ചത്. മിനി ഇന്ത്യയിലേക്ക് എത്തിക്കുന്ന രണ്ടാമത്തെ ഇലക്ട്രിക് മോഡലായ കൺട്രിമാൻ ഇ-ക്ക് 54.90 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില. ബിഎംഡബ്ല്യുവിന്റെ ഐഎക്സ്1 മോഡലുമായി പ്ലാറ്റ്ഫോം പങ്കിട്ടാണ് കൺട്രിമാൻ ഇ ഒരുക്കിയിരിക്കുന്നത്. ഒക്ടോഗണൽ ഷേപ്പിലുള്ള ഗ്രില്ല്, മിനിയുടെ സിഗ്‌നേച്ചർ ഡി.ആർ.എല്ലുകൾക്കൊപ്പം പുതുമയുള്ള ഡിസൈനിൽ തീർത്തിരിക്കുന്ന ഹെഡ്ലാമ്പ് ക്ലെസ്റ്റർ, ടെയ്ൽലൈറ്റ് എന്നിവയാണ് ഈ വാഹനത്തിന്റെ എക്സ്റ്റീരിയറിന് അഴകേകുന്നത്. മിനി വാഹനങ്ങളുടെ പൊതുസ്വഭാവം പോലെ ആഡംബര ഫീച്ചറുകളുമായാണ് ഇലക്ട്രിക് കൺട്രിമാന്റെ അകത്തളം തീർത്തിരിക്കുന്നത്. ഡിസൈനിൽ മിതത്വം പാലിക്കുമ്പോൾ തന്നെ ഫീച്ചറുകളിൽ കുറവ് വരുത്തിയിട്ടില്ല. 9.5 ഇഞ്ച് വലിപ്പത്തിൽ വൃത്താകൃതിയിൽ തീർത്തിരിക്കുന്ന ഒ.എൽ.ഇ.ഡി. ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനാണ് ഇതിലുള്ളത്. ഇൻസ്ട്രുമെന്റ് ക്ലെസ്റ്ററിന് പകരമായി ഹെഡ്അപ്പ് ഡിസ്പ്ലേയാണ് കൺട്രിമാൻ ഇ-യിൽ നൽകിയിട്ടുള്ളത്. ഇന്റീരിയർ കളറും വേറിട്ടതാണ്. 201 ബി.എച്ച്.പി. പവറും 250 എൻ.എം. ടോർക്കുമേകുന്ന സിംഗിൾ ഇലക്ട്രിക് മോട്ടർ വേരിയന്റാണ് ബേസിൽ തിരഞ്ഞെടുത്തിരിക്കുന്നത്. 8.6 സെക്കന്റിൽ 100 കിലോമീറ്റർ വേഗത കൈവരിക്കുന്ന ഈ വാഹനത്തിൽ 462 കിലോമീറ്റർ റേഞ്ച് ഉറപ്പാക്കുന്ന 66.45 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയാണ് നൽകിയിട്ടുള്ളത്. 309 ബി.എച്ച്.പി. പവറും 494 എൻ.എം. ടോർക്കുമേകുന്ന ഡബിൾ മോട്ടോർ കൺട്രിമാൻ ഓൾ4 മോഡൽ ആഗോള വിപണിയിൽ എത്തിയിട്ടുണ്ട്. Content Highlights: Basil Joseph purchased the first Wild Berry colored Mini Countryman E in India., The vehicle is priced starting at 54.90 Lakhs INR (ex-showroom)., Features a 66.45 kWh battery with a 462 km range., Equipped with a 9.5-inch circular OLED infotainment system., Performance specs: 201 BHP and 250 Nm torque with 0-100 km/h in 8.6 seconds. Published: 02 Apr 2026, 01:14 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഈ നിറത്തിൽ ഇന്ത്യയിൽ ഇത് ഒന്ന് മാത്രം; മിനി കൺട്രിമാൻ ഇ സ്വന്തമാക്കി നടൻ ബേസിൽ ജോസഫ്
M
MathrubhumiSource Link
about 1 month ago