ഈ വിറകടുപ്പിലെ ചായ മുട്ടില്ല

ഈ വിറകടുപ്പിലെ ചായ മുട്ടില്ല

M
MathrubhumiSource Link
എടവണ്ണ : അങ്ങാടിയിൽ ചായക്കടകൾ പലയിടത്തും അടവാണ്. ചെറുകടികളും ചായയും ലഭിച്ചിരുന്ന ചെറു സായാഹ്നക്കടകളും തുറന്നിട്ടില്ല. പത്തപ്പിരിയത്ത് അബ്ബാസിക്കയുടെ തുറന്ന ചായക്കടയിൽ കയറി ഒരു ഓപ്പൺ ചായ പറഞ്ഞു. പാചകവാതകക്ഷാമം കാരണം ഈ കട അടയ്ക്കേണ്ടിവന്നിട്ടില്ലെന്നു പറഞ്ഞ് ചായയ്ക്കെത്തിയ നാട്ടുകാരൻ വടക്കൻ സൈനുദ്ദീൻ ചിരിച്ചു. To advertise here, ക്ഷാമം കാരണം തുറക്കാത്ത ചായക്കടകൾക്ക് മുൻപിൽ ഇപ്പോൾ തരംഗമാവുകയാണ് വിറകടുപ്പുകളിൽ പ്രവർത്തിക്കുന്ന ചായക്കടകൾ. അതും ഈർച്ചപ്പൊടിയുടെ അടുപ്പാണെങ്കിൽ പുതുതലമുറയ്ക്ക് കൗതുകവും. മരപ്പൊടി കുത്തിനിറച്ച്‌ പേരിനുമാത്രം കൊള്ളിവിറക് തിരുകി കത്തിക്കുന്ന ഇത്തരം അടുപ്പുകൾ നോക്കി പുതുതലമുറയുടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു മടുക്കുകയാണ് മുതിർന്നവർ. പാചകവാതകത്തെ ആശ്രയിക്കാതെയാണ് മലയോരമേഖലയിലെ ഉൾനാടൻ ഗ്രാമങ്ങളിലെ ഇത്തരം ചായക്കടകളുടെ നിലനിൽപ്പ്. അബ്ബാസിക്കയുടെ ചായക്കടയിൽ അറക്കപ്പൊടി അടുപ്പാണ് ചായയ്ക്ക്. അദ്ദേഹത്തിന് 80 വയസ്സായി. അരനൂറ്റാണ്ടുകാലമായി ഈ മരപ്പൊടിയടുപ്പും കൂട്ടിനുണ്ട്. ഇവിടെ ചായയ്ക്ക് അഞ്ച് രൂപ മതി എന്നതും പ്രത്യേകതയാണ്. കാരക്കുന്ന് അൽഫലാഹ് പള്ളിക്ക് സമീപത്തെ ചായക്കടയിലും പാചകവാതകം 23 കൊല്ലമായി ഉപയോഗിക്കുന്നില്ല. മരപ്പൊടി നിറയ്ക്കുന്ന അടുപ്പ് തന്നെയാണ് ഇവിടെയും. കാലങ്ങളായി ഉപയോഗിച്ചുവരുന്നതാണെങ്കിലും ഇപ്പോഴാണ് ഇവയുടെ നിലയും വിലയും അറിയുന്നതെന്ന് കടയുടമകൾ പറയുന്നു. Published: 25 Mar 2026, 02:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഈ വിറകടുപ്പിലെ ചായ മുട്ടില്ല — Mathrubhumi | Boolokam | Boolokam