ഈ വർഷത്തെ റംസാൻ പ്രവർത്തന പദ്ധതി വിജയകരമെന്ന് സൗദി അധികൃതർ

ഈ വർഷത്തെ റംസാൻ പ്രവർത്തന പദ്ധതി വിജയകരമെന്ന് സൗദി അധികൃതർ

M
MathrubhumiSource Link
മക്ക: ഈ വർഷം റംസാൻ പ്രവർത്തന പദ്ധതി വിജയകരമായി പൂർത്തിയാക്കുവാൻ സാധിച്ചെന്ന് സൗദി അധികൃതർ. ലോകത്തെ ഏറ്റവും വലുതും സങ്കീർണ്ണവുമായ ജനക്കൂട്ട നിയന്ത്രണ പ്രവർത്തനങ്ങളിൽ ഒന്നാണ് റംസാൻ പ്രവർത്തന പദ്ധതി. To advertise here, റംസാനിൽ ദശലക്ഷക്കണക്കിന് തീർത്ഥാടകരാണ് രണ്ട് വിശുദ്ധ പള്ളികൾ സന്ദർശിച്ചത്. തീർത്ഥാടകരെ സേവിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത വൻ വിജയമായിരുന്നു. ആരാധനകളും സേവനങ്ങളും തടസ്സമില്ലാത്തതും സൂക്ഷ്മവും സംഘടിതവുമയിരുന്നു. മുൻകരുതൽ ആസൂത്രണം, സേവനം, സുരക്ഷ, പ്രവർത്തന, ആരോഗ്യ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനം, കാര്യക്ഷമമായ ഫീൽഡ് പ്രവർത്തനം എന്നിവ റംസാനിലെ പ്രവർത്തന വിജയത്തിനു കാരണമായിട്ടുണ്ട്. ഫലപ്രദമായി ജനക്കൂട്ടത്തെ നിയന്ദ്രിക്കാനായിട്ടുണ്ട്. ആരാധകർക്കും സന്ദർശകർക്കും ഒരുപോലെ ആത്മീയ അനുഭവം വർദ്ധിപ്പിക്കാൻ സഹായകമായി. വിശുദ്ധ മാസത്തിലെ അവസാന 10 ദിവസങ്ങളിൽ, രണ്ട് വിശുദ്ധ പള്ളികളിലും ഇഅ്തികാഫ് അനുഷ്ഠിക്കാൻ തുടങ്ങിയതിനുശേഷം, 18,000-ത്തിലധികം ഉദ്യോഗസ്ഥരെയും ഏകദേശം 6,000 വാഹനങ്ങളെയും വിന്യസിച്ചു. ഈ സമയത്ത് സുഖകരവും ആത്മീയമായി സമ്പന്നവുമായ അനുഭവം ഉറപ്പാക്കുന്നതിന് മാർഗ്ഗനിർദ്ദേശം, ആരോഗ്യ സംരക്ഷണം, വിവർത്തനം, ആതിഥ്യം, അവശ്യവസ്തുക്കൾ എന്നിവയുൾപ്പെടെ നിരവധി സേവനങ്ങൾ ഇഅ്തികാഫ് അനുഷ്ഠിക്കുന്നവർക്കു നൽകി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഈ വർഷത്തെ റംസാൻ പ്രവർത്തന പദ്ധതി വിജയകരമെന്ന് സൗദി അധികൃതർ… | Boolokam