ഈരാറ്റുപേട്ട :തൊടുപുഴ റോഡിൽ അൽമനാർ സ്കൂളിനും ഈലക്കയത്തിനുമിടയിൽ അപകടങ്ങൾ പതിവാകുന്നു. തൊടുപുഴ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളാണ് ഈലക്കയത്തിനും അൽമനാർ സ്കൂളിനും ഇടയിൽ ആലുംതറ വളവിൽ അപകടത്തിൽപെടുന്നത്. To advertise here, ഇവിടെയുള്ള വളവിലൂടെ വാഹനങ്ങൾ അമിതവേഗത്തിൽ എത്തുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പത്തിലധികം അപകടങ്ങളാണ് ഇവിടെയുണ്ടായത്. റോഡ് നവീകരണത്തിനുശേഷമാണ് അപകടങ്ങൾ കൂടിയതെന്ന് പ്രദേശവാസികൾ പറയുന്നു. മൂന്നുമാസം മുമ്പ് ഇവിടെയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചിരുന്നു. മറ്റൊരു വാഹനം സ്വകാര്യവ്യക്തിയുടെ വീടിന്റെ സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചുകയറി. ഏതാനുംദിവസം മുമ്പ് ഇതേസ്ഥലത്തുതന്നെ ഓട്ടോറിക്ഷയും പിക്കപ്പും ഇടിച്ച് അപകടമുണ്ടായി. കഴിഞ്ഞ ബുധനാഴ്ച ജീപ്പ് കാറിലും മതിലിലും ഇടിച്ചുണ്ടായതാണ് അവസാനത്തെ അപകടം. വളവും വാഹനങ്ങളുടെ അമിതവേഗവുമാണ് അപകടങ്ങൾക്ക് പ്രധാന കാരണം. നാട്ടുകാർ നൽകിയ പരാതിയെത്തുടർന്ന് അധികൃതർ അപകട മുന്നറിയിപ്പ് ബോർഡും റോഡിൽ വരകളുമിട്ട് പോയെങ്കിലും അപകടങ്ങൾക്ക് യാതൊരു കുറവും ഉണ്ടായിട്ടില്ല. അപകടങ്ങൾ ഒഴിവാക്കാൻ റോഡിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. Published: 20 Apr 2026, 01:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഈരാറ്റുപേട്ട- തൊടുപുഴ റോഡിൽആലുംതറ വളവിൽ അപകടങ്ങൾ പതിവാകുന്നു
M
MathrubhumiSource Link
20 days ago