ഈസ്റ്ററിന് വ്യാഴാഴ്ച തിരുവനന്തപുരത്തേക്ക് പ്രത്യേക തീവണ്ടി

ഈസ്റ്ററിന് വ്യാഴാഴ്ച തിരുവനന്തപുരത്തേക്ക് പ്രത്യേക തീവണ്ടി

M
MathrubhumiSource Link
ചെന്നൈ : ഈസ്റ്റർ ആഘോഷത്തോടനുബന്ധിച്ച് എഗ്‌മോറിൽനിന്ന് തിരുവനന്തപുരം നോർത്തിലേക്ക് പ്രത്യേക തീവണ്ടി അനുവദിച്ചു. ഈസ്റ്റർ, വിഷു ആഘോഷത്തിന് നാട്ടിലേക്ക് പ്രത്യേക തീവണ്ടികൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ‘മാതൃഭൂമി’ കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വ്യാഴാഴ്ച രാത്രി 11.55-ന് എഗ്‌മോറിൻനിന്ന് പുറപ്പെടുന്ന തീവണ്ടി(06113) വെള്ളിയാഴ്ച വൈകീട്ട് ആറിന് തിരുവനന്തപുരം നോർത്തിലെത്തും. To advertise here, ഏപ്രിൽ അഞ്ചിന് വൈകീട്ട് 5.15-ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെടുന്ന തീവണ്ടി(06114) പിറ്റേന്ന് രാവിലെ 11.30-ന് എഗ്‌മോറിൽ എത്തും. പെരമ്പൂർ, തിരുവള്ളൂർ, ആർക്കോണം, കാട്പാഡി, ജോലാർപ്പേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. നാല് തേഡ് എ.സി.കോച്ചുകളും 10 സ്ലീപ്പർ കോച്ചുകൾ, നാല് ജനറൽ കോച്ചുകളുമുണ്ടാകും. തീവണ്ടിയിലേക്ക് റിസർവേഷൻ ആരംഭിച്ചു.പ്രത്യേക തീവണ്ടികൾ അർധരാത്രി ചെന്നൈയിൽനിന്ന് പുറപ്പെടുന്നതിനോട് യാത്രക്കാർ ഇതിന് മുൻപും എതിർപ്പ് പ്രകടിച്ചിരുന്നു. ചെന്നൈയിൽനിന്ന് വൈകീട്ട് പുറപ്പെടുന്ന രീതിയിൽ പ്രത്യേക തീവണ്ടികളുടെ സമയം ക്രമീകരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടിരുന്നു. അതേസമയം, തിരക്ക് എറ്റവും കൂടുതൽ അനുഭവപ്പെടുന്ന ചെന്നൈ-മംഗളൂരു റൂട്ടിലും പ്രത്യേക തീവണ്ടികൾ അനുവദിക്കണമെന്ന യാത്രക്കാരുടെ ആവശ്യം ഇനിയും അംഗീകരിച്ചിട്ടില്ല. ചെന്നൈയിൽനിന്ന് മംഗളൂരുവിലേക്ക് ഈസ്റ്ററിനും വിഷുവിനും പ്രത്യേക തീവണ്ടികൾ അനുവദിക്കണം. വിഷുവിന് തിരുവനന്തപുരത്തേക്കും പ്രത്യേക തീവണ്ടികൾ അനുവദിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഈസ്റ്ററിന് വ്യാഴാഴ്ച തിരുവനന്തപുരത്തേക്ക് പ്രത്യേക തീവണ്ടി… | Boolokam