പൂവാർ: കരുംകുളത്ത് രണ്ട് വീടുകളിൽനിന്ന് 19.5 പവനും 6.6 ലക്ഷം രൂപയും കവർന്നു. പുല്ലുവിള പഴയതുറ പുരയിടത്തിൽ മിനിയുടെയും സമീപവാസിയായ ബ്രിജിറ്റിന്റെയും വീടുകളിലാണ് ശനിയാഴ്ച രാത്രിയിൽ മോഷണം നടന്നത്. To advertise here, മിനിയുടെ വീട്ടിൽനിന്ന് 17.5 പവൻ സ്വർണാഭരണങ്ങളും 6,65000 രൂപയും ബ്രിജിത്തിന്റെ വീട്ടിൽനിന്ന് രണ്ട് ഗ്രാം സ്വർണവും 500 രൂപയുമാണ് കവർന്നത്. രാത്രി 11 മണിയോടുകൂടി മിനിയും ഭർത്താവ് പത്രോസും മൂന്ന് മക്കളുമായി ഈസ്റ്റർ ആരാധനയ്ക്കായി പുല്ലുവിളയിലെ ദേവാലയത്തിൽ പോയിരുന്നു. പുലർച്ചെ രണ്ടുമണിക്ക് വീട്ടിൽ വാതിൽ തുറന്ന് കയറിയപ്പോഴാണ് പുറകിലത്തെ വാതിൽ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. അകത്തുകയറി നോക്കിയപ്പോൾ കിടപ്പുമുറിയിലിരുന്ന അലമാര പൊളിച്ച് അതിന്റ ഡ്രോയറിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. മൂന്ന് ജോഡി കൊലുസുകൾ, ഒരു നെക്‌ലെസ്, ഒരു മാല, മൂന്ന് ബ്രേസ്‌ലെറ്റുകൾ, ഒരു ജോഡി കമ്മൽ, ആറ് മോതിരം, രണ്ടു മാലകൾ, ഒരു വള എന്നിവയും അടുത്ത കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു ജോഡി കമ്മലും ഉൾപ്പെടെ 17 പവനും അഞ്ചുഗ്രാം സ്വർണാഭരണങ്ങളുമാണ് മോഷ്ടിക്കപ്പെട്ടത്. ഇരുമ്പ് അലമാരയിൽ സൂക്ഷിച്ചിരുന്ന 665000 രൂപയും മോഷ്ടിക്കപ്പെട്ടു. സമീപവാസിയായ ബ്രിജിറ്റും ഭർത്താവ് റോബിനും മകനുമായി പുല്ലുവിള പള്ളിയിൽ രാത്രി 11.30-ന് ആരാധനയ്ക്കു പോയി. പുലർച്ചെ ഒന്നിന് തിരികെയെത്തി വാതിൽ തുറന്ന് അകത്തു കയറിയപ്പോഴാണ് ആഭരണങ്ങൾ സൂക്ഷിക്കുന്ന പെട്ടി കിടപ്പുമുറിയിലെ കട്ടിലിൽ തുറന്നുകിടക്കുന്നത് കണ്ടത്. പരിശോധനയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടുഗ്രാം തൂക്കമുള്ള രണ്ട് മോതിരവും 500 രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തി. മറ്റുള്ള ആഭരണങ്ങൾ പള്ളിയിൽ പോയപ്പോൾ ധരിച്ചിരുന്നതിനാൽ നഷ്ടപ്പെട്ടില്ല. രണ്ട് വീടുകളിലും അടുക്കളവാതിൽ കുത്തിത്തുറന്നാണ് അകത്തുകടന്ന് മോഷണം നടത്തിയിരിക്കുന്നത്. ശനിയാഴ്ച രാത്രി പള്ളിയിലെ പ്രോഗ്രാമിന് സമീപത്തെ വീടുകളിലെ മുഴവൻപേരും പോയിരുന്നു. കാഞ്ഞിരംകുളം പോലീസ് കേസെടുത്തു. Content Highlights: Two houses in Karumkulam targeted simultaneously during Easter prayers., Combined loss includes 19.5 sovereigns of gold and 6.6 lakhs in cash., Thieves gained entry by breaking the kitchen doors of both residences., Kanjiramkulam police have registered a case and initiated an investigation. Published: 07 Apr 2026, 07:44 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഈസ്റ്റർ രാത്രിയിൽ കരുംകുളത്ത് രണ്ട് വീടുകളിൽ മോഷണം; 19.5 പവൻ സ്വർണവും 6.6 ലക്ഷം രൂപയും കവർന്നു
M
MathrubhumiSource Link
about 1 month ago