പഴയ സ്റ്റാൻഡ് അടച്ചു To advertise here, കോയമ്പത്തൂർ : ഉക്കടത്ത് അടുത്തിടെ ഉദ്ഘാടനം ചെയ്ത പുതിയ ബസ് ടെർമിനലിന്റെ പ്രവർത്തനം ചൊവ്വാഴ്ച മുതൽ തുടങ്ങി. സിറ്റി ബസുകളും പൊള്ളാച്ചി, പാലക്കാട് ബസുകളും എല്ലാം പുതിയ സ്റ്റാൻഡിലാണ് വന്നുപോകുന്നത്. നിലവിലെ സ്റ്റാൻഡ്, നിർമാണത്തിന്റെ ഭാഗമായി അടച്ചു. 21.8 കോടി ചെലവിൽ ഉക്കടത്ത് രണ്ട് ബസ് സ്റ്റാൻഡുകൾ ആണ് നിർമിക്കാൻതീരുമാനിച്ചത്. ഇതിൽ ആദ്യ സ്റ്റാൻഡ് ആണ് ഉദ്ഘാടനം ചെയ്തത്. പഴയ സ്റ്റാൻഡ് നിൽക്കുന്നഭാഗത്താണ് രണ്ടാമത്തെ സ്റ്റാൻഡ് പണിയുന്നത്. ഇതിന്റെ പണികൾ 50 ശതമാനം പൂർത്തിയായി. ശേഷിക്കുന്ന പണികൾക്ക് വേണ്ടിയാണ് സ്റ്റാൻഡ് അടച്ചിരിക്കുന്നത്. Published: 18 Mar 2026, 03:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഉക്കടത്ത് പുതിയ ബസ് സ്റ്റാൻഡ് പ്രവർത്തനം തുടങ്ങി
M
MathrubhumiSource Link
about 2 months ago