കൊട്ടാരക്കര : മാലിന്യകുന്നായി മാറിയ ഉഗ്രൻകുന്നിനെ വീണ്ടെടുക്കാനുള്ള ബയോമൈനിങ് പുരോഗമിക്കുന്നു. വർഷങ്ങളായി കുന്നുകൂടിക്കിടക്കുന്ന മാലിന്യം നീക്കാനുള്ള പദ്ധതിയാണ് ബയോമൈനിങ്. ലോകബാങ്കിന്റെ സഹായത്തോടെ കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ.എസ്.ഡബ്ല്യു.എം.പി.)യാണ് ബയോമൈനിങ് നടത്തുന്നത്. മാലിന്യക്കൂന ഇളക്കി വേർതിരിച്ച് ജ്വലനശേഷിയുള്ളവ(ആർ.ഡി.എഫ്.) കോയമ്പത്തൂരിലെ ഡാൽമിയ സിമന്റ് കമ്പനിയിലേക്ക് അയയ്ക്കുന്നു. ഇതിനകം 249 മെട്രിക് ടൺ ആർ.ഡി.എഫ്. വേർതിരിച്ച് കയറ്റിയച്ചു. 9,090 മീറ്റർ ക്യൂബ് മാലിന്യമാണ് ഉഗ്രൻകുന്നിലുള്ളത്. To advertise here, പ്ലാസ്റ്റിക്, ചെരുപ്പുകൾ, ചില്ലുകൾ തുടങ്ങിയവയാണ് ഭൂരിഭാഗവും. മാലിന്യങ്ങൾ വേർതിരിച്ചുമാറ്റിയശേഷം ഭൂമി നിരപ്പാക്കുന്ന ബാക്ക് ഫില്ലിങ് നടത്തും. പദ്ധതി പൂർത്തിയാകുന്നതോടെ ഉഗ്രൻകുന്നിലെ 40 സെന്റ് ഭൂമി മാലിന്യമുക്തമായി മറ്റു വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം. കൊട്ടാരക്കര പട്ടണത്തിലെയും സമീപങ്ങളിലെയും മാലിന്യങ്ങളാണ് വർഷങ്ങൾക്കുമുൻപ് ഉഗ്രൻകുന്നിൽ തള്ളിയത്. എം.സി. റോഡരികിൽ കുന്നക്കരയിലുണ്ടായിരുന്ന മാലിന്യക്കൂനയാണ് വലിയ പ്രതിഷേധങ്ങളെത്തുടർന്ന് ഉഗ്രൻകുന്നിലേക്കു മാറ്റിയത്. സംസ്കരണ സംവിധാനമില്ലാത്തതിനാൽ മാലിന്യങ്ങൾക്കുമേൽ മണ്ണിട്ടുമൂടുന്നതായിരുന്നു രീതി. അടിഞ്ഞുകൂടിയ മാലിന്യങ്ങൾ പൂർണമായി നീക്കി ഭൂമി വീണ്ടെടുക്കാനുള്ള പദ്ധതി കരാറേറ്റത് നാഗ്പൂർ ആസ്ഥാനമായ എസ്.എം.എസ്. കമ്പനിയാണ്. നാട്ടുകാരും ജനപ്രതിനിധികളും ഉൾപ്പെട്ട ജനകീയസമിതിയുടെ നിരീക്ഷണത്തിലാണ് പദ്ധതി. Published: 18 Apr 2026, 02:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഉഗ്രൻകുന്നിൽ ബയോമൈനിങ്: 249 ടൺ മാലിന്യം വേർതിരിച്ചു
M
MathrubhumiSource Link
22 days ago