തിരുവനന്തപുരം : ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ വനിതാ കമ്മിറ്റി സംഘടിപ്പിച്ച ‘ഉജ്ജ്വല 2026’ വനിതാദിനപരിപാടി സമാപിച്ചു. To advertise here, സമാപനാഘോഷം ഗൗരി പാർവതി ഭായി ഉദ്ഘാടനം ചെയ്തു. അസോ. വനിതാ ചെയർപേഴ്‌സൺ ഡോ. വഹീദ റഹ്മാൻ അധ്യക്ഷത വഹിച്ചു. വനിതകൾക്കായുള്ള ക്ലാസിന് കവിത നിരൂപ് നേതൃത്വം നൽകി. ജില്ലകളിലെ മികച്ച പ്രവർത്തനങ്ങൾ നടത്തിയ വനിതാ ഡോക്ടർക്ക് നൽകുന്ന ഉജ്ജ്വല 2026 പുരസ്കാരങ്ങൾ കൺവീനർ ഡോ. എസ്.ആഷ പ്രഖ്യാപിച്ചു. ഡോ. സ്മിത ഗണേഷ്, ഡോ. ഇന്ദു ജി.കുമാർ, ഡോ. സന്ധ്യ, ഡോ. കൃഷ്ണകുമാർ, ഡോ. ജയറാം, ഡോ. വി.ജെ.സെബി, ഡോ. ഹരികുമാർ നമ്പൂതിരി, ഡോ. ഷൈൻ, ഡോ. ജയ, ഡോ. രശ്മി എന്നിവർ സംസാരിച്ചു. വിവിധ മത്സരവിജയികൾക്ക് സമ്മാനം നൽകി. Published: 01 Apr 2026, 01:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
