ഗു രുവായൂരിന്റെ കഥാകാരൻ ഉണ്ണികൃഷ്ണൻ പുതൂരിനെ പൗരാവലിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ 12-ാം ഓർമദിനമായ ഏപ്രിൽ രണ്ട്, വ്യാഴാഴ്ച വൈകുന്നേരം 4.30 ന് ഗുരുവായൂർ ഇ.എം.എസ് സ്‌ക്വയറിൽ നടക്കുന്ന പരിപാടിയിൽ മനതിൽ വാഴും മലയാളകഥകൾ എന്ന പുസ്തകം, ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ഗുരുവായൂർ മുൻസിപ്പാലിറ്റി ചെയർപേഴ്‌സൺ സുനിത അരവിന്ദനു നൽകി പ്രകാശനം ചെയ്യും. To advertise here, ചെന്നൈ, നക്കീരൻ പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന പുസ്തകത്തിൽ പുതൂരിനോപ്പം എം.ടി. വാസുദേവൻ നായർ, വൈക്കം മുഹമ്മദ് ബഷീർ, പാറപ്പുറത്ത്, തകഴി, എസ്.കെ. പൊറ്റെക്കാട്, പി. കേശവദേവ്, മലയാറ്റൂർ, എം. മുകുന്ദൻ, കാരൂർ, ടി. പത്മനാഭൻ, പി. പത്മരാജൻ, ഉറൂബ്, ലളിതാംബിക അന്തർജനം, ഒ.വി. വിജയൻ എന്നിവരുടെ കഥകളാണ് മൊഴിമാറ്റം ചെയ്തിരിക്കുന്നത്. പരിഭാഷ: സുര. Content Highlights: 12th memorial anniversary of writer Unnikrishnan Puthur., Official launch of the book 'Manathil Vazhum Malayala Kathakal'., Event scheduled at EMS Square, Guruvayur on April 2nd at 4:30 PM., Features translated works of renowned Malayalam authors like MT Vasudevan Nair and Vaikom Muhammad Basheer. Published: 30 Mar 2026, 09:18 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഉണ്ണികൃഷ്ണൻ പുതൂർ അനുസ്മരണവും പുസ്തകപ്രകാശനവും
M
MathrubhumiSource Link
about 1 month ago