പയ്യന്നൂർ : ഉത്തരമലബാർ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. വൈദ്യുതി ലോഡ് താങ്ങാനാകാതെ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങിക്കഴിഞ്ഞു. To advertise here, വൈദ്യുതി ഉപയോഗം 900 മെഗാവാട്ട് പിന്നിട്ടിരിക്കയാണ്. ഉത്തരമലബാറിലേക്ക് വൈദ്യുതി എത്തുന്ന അരീക്കോട്-കാഞ്ഞിരോട് ലൈനിന്റെ ശേഷി 600 മെഗാവാട്ട് മാത്രമാണ്. 300 മെഗാവാട്ട് ലഭ്യമാണെങ്കിലും പഴയ ലൈൻ ആയതിനാൽ കടത്തിവിടാനാകാത്ത സ്ഥിതിയാണ്. അതിനാൽ വിഷുവിനും തലേന്നാളും വരെ രാത്രി ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തി. വേനൽമഴ വന്ന് ഉപയോഗം കുറഞ്ഞാൽ മാത്രമേ ഇനി രക്ഷയുള്ളൂ. ഇല്ലെങ്കിൽ ഉത്തരമലബാറിൽ ഇനി എല്ലാദിവസവും രാത്രി വൈദ്യുതിനിയന്ത്രണം വരും. കേരളത്തിൽ ഏപ്രിൽ 14-ന് 6012 മെഗാവാട്ട് വൈദ്യുതി രേഖപ്പെടുത്തി. ഉപഭോഗം 112.52 ദശശക്ഷം യൂണിറ്റായിരുന്നു. ഈ വർധന തുടരുമ്പോൾ അത് ഉത്തരമലബാറിനെയും ബാധിച്ചു. മഞ്ചേശ്വരം, കുബനൂർ കെ.എസ്.ഇ.ബി. സബ്സ്റ്റേഷനുകളിലും ഉപ്പള റെയിൽവേ ട്രാക്ഷൻ സബ്സ്റ്റേഷനുകളിലും രാത്രി വൈദ്യുതി എടുക്കുന്നത് കർണാടക കൊണാജെയിൽനിന്നാണ്. കർണാടക ലൈനിന്റെ പ്രവൃത്തി നടക്കുന്നതിനാൽ അധിക വൈദ്യുതി ലഭിക്കാത്തതും തിരിച്ചടിയായി. Content Highlights: North Malabar electricity demand exceeds grid capacity in 2026., Areekode-Kanjirode line limits power transmission to 600MW., Unannounced night load shedding implemented during Vishu season., Karnataka power supply disruptions affecting Manjeswaram and Uppala. Published: 18 Apr 2026, 07:46 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഉത്തരമലബാർ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങി
M
MathrubhumiSource Link
22 days ago