ഉത്രത്തിൽ ഭഗവതിക്ഷേത്രത്തിൽ വലിയാറാട്ട് ഇന്ന്

ഉത്രത്തിൽ ഭഗവതിക്ഷേത്രത്തിൽ വലിയാറാട്ട് ഇന്ന്

M
MathrubhumiSource Link
ശ്രീകൃഷ്ണപുരം : തിരുനാരായണപുരം ഉത്രത്തിൽ ഭഗവതിക്ഷേത്രത്തിലെ ഭരണി ഉത്സവത്തിന്റെ വലിയാറാട്ട് ശനിയാഴ്ച ആഘോഷിക്കും. ഞായറാഴ്ചയാണ് മീനഭരണി ആഘോഷം. വെള്ളിയാഴ്ച ചെറിയാറാട്ട് ദിവസം ശ്രീകൃഷ്ണപുരം ആശുപത്രിപടി ഫ്രണ്ട്‌സ് അസോസിയേഷൻ ഗാനമേള അവതരിപ്പിച്ചു. To advertise here, വലിയാറാട്ട് ദിവസം രാവിലെ പത്തിന് ആറാട്ട് നടക്കും. വൈകീട്ട് അഞ്ചിന് വലിയാറാട്ടുവേല, കുറുവട്ടൂർ കണ്ണൻതൊടി പരിസരവേല, ചോലേപ്പാടം കുറ്റാനശ്ശേരി ആന, കാള വേലകളും ക്ഷേത്രത്തിലെത്തും. വൈകീട്ട് ആറരയ്ക്ക് പാലക്കാട് എം. ശക്തിവേലും സംഘവും നാഗസ്വരക്കച്ചേരി അവതരിപ്പിക്കും. തുടർന്ന് ആറാട്ട്, കളംപാട്ട്, പാവക്കൂത്ത് എന്നിവയും ഉണ്ടാകും. രാത്രി 12 മണിയോടെ വിവിധ ദേശക്കാളക്കോലങ്ങൾ ക്ഷേത്രമൈതാനിയിലെത്തും. ഉത്സവദിവസം രാവിലെ രണ്ടിന് ശീവേലിയും ക്ഷേത്രത്തിൽ പ്രത്യേകപൂജകളും നടക്കും. Published: 21 Mar 2026, 02:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഉത്രത്തിൽ ഭഗവതിക്ഷേത്രത്തിൽ വലിയാറാട്ട് ഇന്ന് — Mathrubhumi… | Boolokam