ആലത്തൂർ : ഉത്സവച്ചന്തം കാണാൻ തട്ടകത്തിലേക്ക് ഒഴുകിയെത്തിയവർക്ക് നിറച്ചാർത്തിന്റെ നിമിഷങ്ങൾ. കുനിശ്ശേരി കുമ്മാട്ടി പൂത്തുവിടർന്നു. തലയെടുപ്പുള്ള ആനകളും വാദ്യമേളസമന്വയവും കരിമരുന്നിന്റെ നാദ-വർണ വിസ്മയങ്ങളും ഉത്സവം അവിസ്മരണീയമാക്കി. വെള്ളിയാഴ്ച പുലർച്ചെ വടക്കേത്തറ-തെക്കേത്തറ ദേശക്കാർ തമ്മിട്ടകലം, പെരുമ്പറ വാദ്യങ്ങളോടെ മന്ദുമുഴക്കി. വടക്കേത്തറയിൽ 41 ഈട് മുഴക്കി. To advertise here, സാമൂതിരി സൈന്യവും വള്ളുവക്കോനാതിരിയുടെ ചാവേറുകളും മാമാങ്കവേളയിൽ നടത്തിയ പോരാട്ടത്തെ അനുസ്മരിച്ച് കിഴക്കേത്തറക്കാർ തലവെട്ടിക്കളി (പൊട്ടിക്കളി) നടത്തി. ഉച്ചയ്ക്ക് തെക്കേത്തറക്കാർ വാവുള്ള്യാമന്ദത്ത് ഈടുവെടി മുഴക്കി. ആന്തൂരെ പന്തലിൽനിന്നും മദ്ദളപ്പടിക്കൽനിന്നും അഞ്ച് ആനകൾവീതം അണിനിരക്കുന്ന എഴുന്നള്ളത്തുകൾ പുറപ്പെട്ടു. തെക്കേത്തറ ദേശത്ത് നന്ദിലത്ത് ഗോപാലകൃഷ്ണനും വടക്കേത്തറ ദേശത്ത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും പൊൻതിടമ്പേറ്റി. ചെട്ടിക്കുളത്തിന് ഇരുവശത്തുമായി എഴുന്നള്ളത്തുകൾ തിരനോട്ടവും തഴയേറ്റവും നടത്തുമ്പോൾ പൂക്കുളങ്ങര ഭഗവതിയുടെയും അങ്കാളപരമേശ്വരിയുടെയും വാളും ചിലമ്പും തിരുവിളങ്ങാട്ടേക്ക് എഴുന്നള്ളിച്ചു. കോലോത്തുംപടിക്കൽ നിന്ന് കൂട്ടിയെഴുന്നള്ളത്താരംഭിച്ചു. ക്ഷേത്രാങ്കണത്തിലെ പന്തലിൽ എഴുന്നള്ളത്ത് അണിനിരന്ന് പാണ്ടിമേളം കൊട്ടിക്കയറി. പകൽവേല കാവേറിയതോടെ കിഴക്കേത്തറ- തെക്കേത്തറ ദേശക്കാരുടെ വെടിക്കെട്ടിന് തുടക്കമായി. അത്താഴപൂജയ്‌ക്ക് ശേഷം, സാമൂതിരിയുടെ പടയോട്ടവും മാമാങ്കവും കുമ്മാട്ടിയും തമ്മിലുള്ള ചരിത്രബന്ധം വർണിക്കുന്ന കെപ്പിടിവായന ഉണ്ടായിരുന്നു. കേളി, കൊമ്പ് പറ്റ്, കുഴൽപ്പറ്റ് എന്നിവയ്ക്കുശേഷം കോലംകയറ്റി പഞ്ചവാദ്യം തുടങ്ങി. വിശ്വകർമജരുടെ പൊയ്‌ക്കുതിരമേൽ ഭഗവതി രാവേലയ്‌ക്കെഴുന്നള്ളി. എഴുന്നള്ളത്ത് കാവിറങ്ങിയതോടെ വടക്കേത്തറ ദേശക്കാർ വെടിക്കെട്ടാരംഭിച്ചു. പൊട്ടിവേല കാവിറങ്ങിയതോടെ കോലമിറക്കി. Published: 28 Mar 2026, 03:14 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഉത്സവച്ചന്തം നിറച്ച് കുനിശ്ശേരി കുമ്മാട്ടി
M
MathrubhumiSource Link
about 1 month ago