മാതമംഗലം(കണ്ണൂർ): മാതമംഗലം പുലിയൂർകാളി ക്ഷേത്രോത്സവത്തിനിടെ സ്ത്രീയുടെ മാല പൊട്ടിച്ച സംഘത്തിലെ രണ്ടുപേരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കർണാടകയിലെ ഗുൽബർഗ് സ്വദേശികളായ ഇവരെ പെരിങ്ങോം പോലീസ് കസ്റ്റഡിയിലെടുത്തു. To advertise here, ഉത്സവസമാപന ദിവസമായ ഞായറാഴ്ച ഉച്ചയ്ക്ക് 2.45-നാണ് മാതമംഗലം പറവൂർ സ്വദേശി പി.വി.രോഹിണി(76)യുടെ അഞ്ചരപ്പവൻ സ്വർണമാല നാലുപേർ ചേർന്ന് കഴുത്തിൽനിന്ന് പൊട്ടിച്ചത്. രോഹിണി കൊറന്തിയമ്മ തെയ്യത്തെ തൊഴാൻ വരിയിൽ നിൽക്കുമ്പോൾ പിറകിലുള്ള നാല് സ്ത്രീകൾ ചേർന്ന് മാല പൊട്ടിക്കുകയായിരുന്നു. രോഹിണി മോഷ്ടാക്കളുടെ പിന്നാലെ കരഞ്ഞുകൊണ്ട് ഓടി. നാട്ടുകാർ ചേർന്ന് രണ്ടുപേരെ പിടികൂടി. സംഘത്തിലുണ്ടായ രണ്ടുപേർ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. പെരിങ്ങോം പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. സ്ത്രീയുടെ മാല മോഷ്ടിക്കുന്ന അമ്പലത്തിൽനിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ സംഭവം കഴിഞ്ഞയുടനേതന്നെ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. പിടികൂടിയ സ്ത്രീകളിൽനിന്ന് മാല കിട്ടിയില്ല. ഓടിരക്ഷപ്പെട്ട സ്ത്രീകളുടെ കൈയിലായിരിക്കാം മാലയെന്ന നിഗമനത്തിലാണ് പോലീസ്. Content Highlights: Gold chain theft reported at Mathamangalam Puliyur Kali Temple festival in 2026., Victim is a 76-year-old local resident., Two suspects from Gulbarga, Karnataka, were apprehended by locals and handed over to Peringome police., Two additional suspects remain at large, suspected of holding the stolen property., CCTV footage of the incident has been widely circulated on social media. Published: 20 Apr 2026, 10:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഉത്സവത്തിനിടെ തൊഴാൻ വരിനിൽക്കുമ്പോൾ മാല പൊട്ടിച്ചോടി; കർണാടക സ്വദേശികളായ രണ്ട് സ്ത്രീകൾ പിടിയിൽ
M
MathrubhumiSource Link
20 days ago