വൈക്കം : എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ഓരോകേന്ദ്രങ്ങളിലും വാഹന റാലിയോടെയാണ് കൊട്ടിക്കലാശത്തിനായി പ്രധാന കേന്ദ്രത്തിലേക്ക് എത്തിയത്. വൈക്കം ടൗൺ കേന്ദ്രീകരിച്ചുനടന്ന പ്രധാന കൊട്ടിക്കലാശത്തിന് പുറമെ വെച്ചൂർ, തലയാഴം, ടി.വി. പുരം, ഉദയനാപുരം, തലയോലപ്പറമ്പ്, മറവൻതുരുത്ത് ചെമ്പ്, വെള്ളൂർ, കല്ലറ തുടങ്ങിയ പഞ്ചായത്ത് കേന്ദ്രങ്ങളിലും കലാശക്കൊട്ട് നടന്നു. പരസ്യപ്രചാരണത്തിന്റെ അവസാനദിവസമായ ചൊവ്വാഴ്ച, മുൻപ് എത്തിപ്പെടാൻ കഴിയാതിരുന്ന ഒറ്റപ്പട്ട തുരുത്തുകളിലും നഗറുകളിലും സന്ദർശിച്ച് പി. പ്രദീപ് വോട്ട് അഭ്യർഥിച്ച് നാലാംഘട്ട പര്യടനം പൂർത്തീകരിച്ചു നേതാക്കളായ ജില്ല എക്സിക്യുട്ടീവ് അംഗം ടി.എൻ. രമേശൻ, സി.പി.എം. ഏരിയ സെക്രട്ടറി പി. ശശിധരൻ, കെ.കെ. രഞ്ജിത്ത്, എസ്. ബിജു, എം. സുജിൻ, അനിൽ ബിശ്വാസ്, എം.ഡി. ബാബുരാജ്, ആർ. സുശീലൻ, സാബു മണലോടി, എബ്രഹാം പഴയകടവൻ എന്നിവർ നേതൃത്വം നൽകി. To advertise here, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനദിവസമായ ഇന്ന് യു.ഡി.എഫ്. വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം ടൗണിൽ കൊട്ടിക്കലാശം നടത്തി. കച്ചേരി കവലയ്ക്ക് പടിഞ്ഞാറുവശം അർബൻ ബാങ്കിന് മുന്നിൽ വാദ്യമേളങ്ങളുടെയും കട്ടൗട്ടുകളുടെയും കൊടി തോരണങ്ങളുടെയും അകമ്പടിയോടെ നടത്തിയ കലാശക്കൊട്ടിൽ സ്ഥാനാർഥി കെ. ബിനുമോൻ വാഹനത്തിനുമുകളിൽനിന്ന് ജനങ്ങളെ അഭിവാദ്യം ചെയ്തു യു.ഡി.എഫ്. ചെയർമാൻ പോൾസൺ ജോസഫ് കെ.പി.സി.സി. അംഗം മോഹൻ ഡി.ബാബു ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ പി.ഡി. ഉണ്ണി എം.കെ. ഷിബു മുനിസിപ്പൽ ചെയർമാൻ അബ്ദുൽ സലാം റാവുത്തർ ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ പി.വി. പ്രസാദ്. എ. സനീഷ് കുമാർ പി.എൻ. ബാബു ടൗൺ മണ്ഡലം പ്രസിഡന്റ് സോണി സണ്ണി തുടങ്ങിയവർ നേതൃത്വം നൽകി. എൻ.ഡി.എ. വൈക്കം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ നിന്നാണ് കൊട്ടികലാശം ആരംഭിച്ച് പൊലീസ് നിശ്ചയിച്ചു നൽകിയപ്രകാരം യുഡിഎഫിനും എൽഡിഎഫിനും മധ്യത്തിലായി നിലയുറപ്പിച്ചു. ആട്ടവും പാട്ടുമായി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. സ്ഥാനാർഥി കെ. അജിത്ത് പ്രവർത്തകരെ അഭിവാദ്യം ചെയ്തു. ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി ലാൽകൃഷ്ണ, എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി നിയോജകമണ്ഡലം ചെയർമാൻ പി. ജി. ബിജുകുമാർ, ബി.ഡിജെഎസ് ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്.രാധാകൃഷ്ണൻ, എം.കെ. മഹേഷ്, സുമേഷ് കൊല്ലേരി, കെ.കെ. ലേഖ, പി.സി. ബിനേഷ്‌കുമാർ തുടങ്ങിയവർ നേതൃത്വംനൽകി.
