ഉത്സവവിളംബര ഘോഷയാത്ര തുടങ്ങിയത് പള്ളിമുറ്റത്തുനിന്ന്

ഉത്സവവിളംബര ഘോഷയാത്ര തുടങ്ങിയത് പള്ളിമുറ്റത്തുനിന്ന്

M
MathrubhumiSource Link
കാട്ടൂർ ഹനുമദ്‌ക്ഷേത്രം To advertise here, കലവൂർ : മതമൈത്രിയുടെ നേർക്കാഴ്ചയായി കാട്ടൂർ പുതിയവീട്ടിൽ ഹനുമദ്‌ക്ഷേത്ര ഉത്സവവിളംബര ഘോഷയാത്ര. കാട്ടൂർ സെയ്ന്റ് മൈക്കിൾസ് പള്ളി മൈതാനിയിൽ നിന്നാരംഭിച്ച വിളംബരഘോഷയാത്ര വികാരി ഫാ. ഫ്രാൻസിസ് സേവ്യർ കൈതവളപ്പിൽ ഫ്ലാഗ് ഓഫ് ചെയ്തു. അസിസ്റ്റന്റ് വികാരി ജോഫിൻ ജോസഫ് ചുള്ളിക്കലും പള്ളിക്കമ്മിറ്റി ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. ദേവസ്വം പ്രസിഡന്റ് എം.വി. രാജേന്ദ്രൻ, സെക്രട്ടറി പി.ഡി. ബാഹുലേയൻ, മാനേജർ ടി.എൻ. രമണൻ, ഖജാൻജി ഡി. കമലാധരൻ, ജോയിന്റ്‌ സെക്രട്ടറി സി.ജി. ഗോപകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. വെള്ളിയാഴ്ച വൈകീട്ട് 4.30-ന് വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ ആരംഭിച്ച വിളംബരഘോഷയാത്ര എത്തിയശേഷം ദീപാരാധന നടന്നു. 28-ന് 5-ന് സംഗീതാർച്ചന, 7.00-ന് ദേശതാലപ്പൊലിവരവ്, 7.30-ന് സിനിമാറ്റിക് ഡാൻസ്. 29-ന് 10-ന് സർപ്പാലയത്തിൽ തളിച്ചുകൊട, 5.00-ന് മെഗാതിരുവാതിരക്കളി, 7.30-ന് നേർച്ചത്താലപ്പൊലിവരവ്, 7.45-ന് കൈകൊട്ടിക്കളി. 30ന് 5.00-ന് ഓട്ടൻതുള്ളൽ, 7.15-ന് തെക്കേ ചേരുവാര താലപ്പൊലിവരവ്, 7.30-ന് നാടൻപാട്ട്. 31ന് 7.00-ന് വടക്കേ ചേരുവാര താലപ്പൊലിവരവ്, 7.30-ന് ഗാനമേള. ഏപ്രിൽ ഒന്നിന് 9.30-ന് ഹനുമദ്‌ചാലീസയോട് അനുബന്ധിച്ചുള്ള ആഞ്ജനേയഹോമം, 12-നു ദീപം തെളിക്കൽ, 12.15-ന് നാമപ്രദിക്ഷണം, 12.30-ന് പൂർണാഹുതി, 6.00-ന് ഹനുമദ്‌ചാലീസ ജപയജ്ഞത്തോടനുബന്ധിച്ചുള്ള പഞ്ചമുഖി ഹനുമാൻപൂജ, 7.00-ന് നേർച്ചത്താലപ്പൊലി, 7.15-ന് തെക്കന്റെ താലപ്പൊലിവരവ്, 7.30-ന് ഡി.ജെ. രണ്ടിന് 8.30-ന് ഗജവീരൻമാർക്ക് സ്വീകരണം. തുടർന്ന് ആനയൂട്ട്, 3.30-ന് പകൽപ്പൂരം, 7.00-ന് ഹനുമദ്‌ജയന്തി വിശേഷാൽ പുഷ്പാഭിഷേകം, 8.30-ന് നാടകം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഉത്സവവിളംബര ഘോഷയാത്ര തുടങ്ങിയത് പള്ളിമുറ്റത്തുനിന്ന് — Math… | Boolokam