ഉദയനിധി സ്റ്റാലിന്റെ സുഹൃത്തിന്റെ ഗോഡൗണിൽനിന്ന് പണം പിടിച്ചെടുത്തോ? | Fact Check

ഉദയനിധി സ്റ്റാലിന്റെ സുഹൃത്തിന്റെ ഗോഡൗണിൽനിന്ന് പണം പിടിച്ചെടുത്തോ? | Fact Check

ഏപ്രിൽ 23-ന് തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സംസ്ഥാനത്ത് പലഭാഗങ്ങളിൽ നിന്നായി വൻതോതിൽ അനധികൃത പണവും ലഹരിവസ്തുക്കളും പിടിച്ചെടുത്തിരുന്നു. തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ തടയുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായുള്ള പരിശോധനകളിൽ 500 കോടിയിലധികം രൂപ, സ്വർണം, മയക്കുമരുന്ന്, മദ്യം എന്നിവ പിടിച്ചെടുത്തതായാണ് സ്പെഷ്യൽ ഒബ്‌സർവർ പ്രതാപ് സിംഗ് ഏപ്രിൽ 20-ന് അറിയിച്ചത്. ഇതിനിടെ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ സുഹൃത്ത് ഋഷികേശ് ആകാശിന്റെ ഗോഡൗണിൽ റെയ്ഡ് നടത്തി ലക്ഷക്കണക്കിന് പണം പിടിച്ചെടുത്തു എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി. ഒരു മുറിക്കകത്ത് നോട്ട് കെട്ടുകൾ കൂട്ടി വെച്ചതും ഉദ്യോഗസ്ഥരെന്ന് തോന്നിക്കുന്ന ചിലർ മെഷീനുകൾ ഉപയോഗിച്ച് നോട്ടുകൾ എണ്ണുന്നതുമാണ് ദൃശ്യങ്ങളിൽ. എന്നാൽ, ഈ ദൃശ്യങ്ങൾ തമിഴ്‌നാട്ടിൽ നിന്നുള്ളതല്ല മറിച്ച് പശ്ചിമ ബംഗാളിലേതാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തി. To advertise here, പ്രചരിക്കുന്ന സന്ദേശം അന്വേഷണം വ്യാഴാഴ്ച തമിഴ്‌നാട്ടിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ, സംസ്ഥാനത്തുടനീളം വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നതായി പരാതികൾ ഉയർന്നിരുന്നു. മൈലാപ്പൂരിലെ ഡിഎംകെ സ്ഥാനാർത്ഥി ഡി. വേലുവിന്റെ സഹായിയുടെ വീട്ടിൽനിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലയിംഗ് സ്ക്വാഡ് 2 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തു. പെരമ്പല്ലൂരിൽനിന്ന് രേഖകളില്ലാത്ത 2.44 കോടി രൂപ തിരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡ് പിടിച്ചെടുത്ത സംഭവത്തിൽ പ്രാദേശിക ഡിഎംകെ നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനിടെയാണ് ഉദയനിധി സ്റ്റാലിന്റെ സുഹൃത്തിന്റെ ഗോഡൗണിൽനിന്ന് പിടിച്ചെടുത്തെന്ന പ്രചാരണം നടക്കുന്നുത്. എന്നാൽ, ഇത് സംബന്ധിച്ച റിപ്പോർട്ടുകളൊന്നും തന്നെ ഇല്ല. വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ ഇതേ ദൃശ്യങ്ങളടങ്ങിയ ഒരു റിപ്പോർട്ട് കണ്ടെത്തി. 2022 സെപ്റ്റംബർ 10-ന് ദേശീയ മാധ്യമമായ “ദി എക്കോണോമിക്ക് ടൈംസിന്റെ ഔദ്യോഗിക യൂടൃൂബ് ചാനലിൽ അപ്ലോഡ് ചെയ്യ്ത വാർത്തയാണിത്. “കൊൽക്കത്തയിലെ വ്യവസായി നിസാർ ഖാന്റെ വീട്ടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ 17 കോടിയിലധികം രൂപ കണ്ടെടുത്തു”എന്നാണ് വാർത്തയുടെ തലക്കെട്ട്. മൊബൈൽ ഗെയിമിംഗ് ആപ്ലിക്കേഷൻ വഴി വഞ്ചിക്കപ്പെട്ടുവെന്ന് കാണിച്ച് യുവാക്കൾ ഉൾപ്പെടെ കൊൽക്കത്ത പോലീസിൽ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ ഇ.ഡി. നടത്തിയ പരിശോധനയിലാണ് 17 കോടിലധികം രൂപ കണ്ടെത്തിയത് എന്നാണ് വാർത്തയിൽ പറയുന്നത്. ഈ സംഭവത്തെക്കുറിച്ച് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. വാർത്തകൾക്കൊപ്പം ഇതേ വീഡിയോ നൽകിയിട്ടുണ്ട്. ഇതിൽനിന്നു പ്രചരിക്കുന്ന ദൃശ്യങ്ങൾ 2022-ൽ കൊൽക്കത്തയിൽ ഇഡി നടത്തിയ റെയ്ഡിൽനിന്നുള്ളതാണെന്ന് വ്യക്തമായി. വാർത്തയിൽ നിന്നുള്ള സ്ക്രിൻഷോട്ട് വാസ്തവം ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുനന്താണ്. 2022-ലെ പശ്ചിമ ബംഗാളിൽ ഒരു വ്യവസായുടെ വീട്ടിൽനിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത പണത്തിന്റെ ദൃശ്യങ്ങളാണ് തെറ്റായ വാദത്തോടെ പ്രചരിക്കുന്നത്. Content Highlights: Debunked viral video claiming cash seizure at Udhayanidhi Stalin's associate's property., Verified the footage as a 2022 Enforcement Directorate raid in Kolkata., Confirmed no such raid occurred in Tamil Nadu linked to the Deputy CM., Provided evidence using reverse image search and historical news reports. Published: 22 Apr 2026, 05:43 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഉദയനിധി സ്റ്റാലിന്റെ സുഹൃത്തിന്റെ ഗോഡൗണിൽനിന്ന് പണം പിടിച്ച… | Boolokam