പൊയിനാച്ചി: ചിത്രം തെളിഞ്ഞതോടെ ഉദുമ മണ്ഡലത്തിൽ മൂന്ന് മുന്നണികളിലും തിരഞ്ഞെടുപ്പ് ആവേശം. എൽ.ഡി.എഫ്. സ്ഥാനാർഥി സി.എച്ച്.കുഞ്ഞമ്പു ശനിയാഴ്ച രാവിലെ 11-ന് നാമനിർദേശ പത്രിക സമർപ്പിക്കും. വിദ്യാനഗറിലെ സി.പി.എം. ജില്ലാകമ്മിറ്റി ഓഫീസായ എ.കെ.ജി. മന്ദിരത്തിൽനിന്ന് എൽ.ഡി.എഫ്. പ്രവർത്തകരുടെയും നേതാക്കളുടെയും അകമ്പടിയോടെ പ്രകടനമായെത്തിയാണ് കളക്ടറേറ്റിൽ വരണാധികാരി മുൻപാകെ പത്രിക സമർപ്പിക്കുക. യു.ഡി.എഫ്. സ്ഥാനാർഥി കെ.നീലകണ്ഠൻ ശനിയാഴ്ച ഒന്നരയ്ക്ക് പത്രിക സമർപ്പിക്കും. വൈകിട്ട് നാലിന് ചന്ദ്രഗിരിപ്പാലം മുതൽ ചിത്താരിപ്പാലം വരെ റോഡ് ഷോയും നീലകണ്ഠൻ നടത്തും. യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ ഞായറാഴ്ച വൈകിട്ട് നാലിന് പൊയിനാച്ചി രാജധാനി ഓഡിറ്റോറിയത്തിൽ നടക്കും. എൻ.ഡി.എ. സ്ഥാനാർഥി മനുലാൽ മേലത്ത് തിങ്കളാഴ്ച രാവിലെ 11.30-ന് പത്രിക സമർപ്പിക്കും. To advertise here, സി.എച്ച്. മലയോരഗ്രാമങ്ങളിൽ എൽ.ഡി.എഫ്. സ്ഥാനാർഥി സി.എച്ച്.കുഞ്ഞമ്പു ബേഡഡുക്ക, കുറ്റിക്കോൽ പഞ്ചായത്തുകളിൽ പെരുന്നാൾദിനത്തിൽ സൗഹൃദ സന്ദർശനം നടത്തി. കുണ്ടംകുഴി അപ്പാരൽ പാർക്ക്, കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രം, ഓട്ടോ-ടാക്സി സ്റ്റാൻഡ്, കൈരളിപ്പാറ, അമ്പിലാടി പട്ടികവർഗ ഉന്നതികൾ, ഗാന്ധിനഗർ പട്ടികജാതി തറവാട്, ദേവാലയ ഉത്സവം, ബേത്തൂർപ്പാറ കരിഞ്ചാമുണ്ഡി കാവ് ഉത്സവം, എന്നിവിടങ്ങളിലും ഗൃഹസന്ദർശനവുമായിരുന്നു പ്രധാനം. ഇ.കുഞ്ഞിരാമൻ, പി.കെ.ഗോപാലൻ, കെ.ബാലകൃഷ്ണൻ, സി.കെ.നാരായണൻ, കെ.മണികണ്ഠൻ എന്നിവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു. വോട്ടുവഴിയിൽ കെ.നീലകണ്ഠനും യു.ഡി.എഫ്. സ്ഥാനാർഥി കെ.നീലകണ്ഠൻ പെരുന്നാൾദിനത്തിൽ മുളിയാർ പഞ്ചായത്തിൽനിന്നാണ് വോട്ടർമാരെ കണ്ട് യാത്ര തുടങ്ങിയത്. പൊവ്വൽക്കോട്ട പള്ളി, എടനീർ മഠം, മല്ലം ക്ഷേത്രം, ദേളി സഅദിയ്യ കോളേജ്, ഉത്സവം നടക്കുന്ന കരിച്ചേരി വിളക്കുമാടം, മൂന്നാട് വടക്കേകര ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിച്ചു. വൈകിട്ട് പെരിയ കല്യോട്ട് ശരത്ത്‌ലാൽ-കൃപേഷ് സ്മൃതിമണ്ഡപം നേതാക്കളോടൊപ്പം സന്ദർശിച്ച് പുഷ്പാർച്ചന നടത്തി. വൈകീട്ട് ബന്തടുക്കയിലെ രക്തസാക്ഷി മണ്ഡപത്തിലുമെത്തി. യു.ഡി.എഫ്. നേതാക്കളായ ഹക്കീം കുന്നിൽ, എം.സി.പ്രഭാകരൻ, എ.ഗോവിന്ദൻ നായർ, ഹരീഷ് ബി.നമ്പ്യാർ, സാജിദ് മൗവ്വൽ, ബി.പി.പ്രദീപ്കുമാർ, ധന്യാ സുരേഷ്, ഗീതാകൃഷ്ണൻ, കല്ലട്ര അബ്ദുൽഖാദർ, കെ.ബി. മുഹമ്മദ്കുഞ്ഞി, ബാലകൃഷ്ണൻ പെരിയ, രാജൻ സി.പെരിയ, വി.ആർ.വിദ്യാസാഗർ, ടി.ഗോപിനാഥൻ നായർ, കെ.വി.ഭക്തവത്സലൻ എന്നിവരും പ്രാദേശിക നേതാക്കളും പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. മനുലാൽ മേലത്ത് തീരമേഖലയിൽ ചെറിയ പെരുന്നാൾ ദിനത്തിൽ വിശ്വാസികൾക്കൊപ്പം ആഘോഷങ്ങളിൽ പങ്കുചേർന്ന് എൻ.ഡി.എ. സ്ഥാനാർഥി മനുലാൽ മേലത്ത്. ചെമ്മനാട്, പുല്ലൂർ-പെരിയ, പള്ളിക്കര, ഉദുമ പഞ്ചായത്തുകളിലാണ് അദ്ദേഹം വെള്ളിയാഴ്ച എത്തിയത്. രാവിലെ ചട്ടഞ്ചാലിലെ വിശ്വാസിഭവനങ്ങളിലെത്തി അദ്ദേഹം ഈദ്മുബാറക് ആശംസകൾ നേർന്നു. ദേളിയിലെ സിസ്റ്റേഴ്സ് കോൺവെൻറ്, പെരിയയിലെ പുലിഭൂത ദേവസ്ഥാനം, പാലക്കുന്ന് കഴകം ഭണ്ഡാരവീട് എന്നിവിടങ്ങളിലും സന്ദർശിച്ചു. ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി എൻ. ബാബുരാജ്, ജില്ലാകമ്മിറ്റി അംഗം ടി.വി.സുരേഷ്, ബി.ജെ.പി., മഹിളാ പ്രവർത്തകർ എന്നിവർ ഒപ്പം ഉണ്ടായിരുന്നു. Content Highlights: LDF candidate CH Kunhambu, UDF candidate K Neelakandan, and NDA candidate Manulal Melath prepare for nomination filing., Candidates are actively engaging with voters across religious and cultural centers in Uduma., Detailed schedules for roadshows and conventions are finalized for the upcoming week., Candidates are prioritizing house visits and community interactions during the campaign period. Published: 22 Mar 2026, 11:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഉദുമയിൽ ചിത്രം തെളിഞ്ഞു; കളം നിറഞ്ഞ് സ്ഥാനാർഥികൾ
M
MathrubhumiSource Link
about 2 months ago