ഉദ്‌ഘാടനം കഴിഞ്ഞ റോഡിൽ വീണ്ടും നിർമാണപ്രവൃത്തി

ഉദ്‌ഘാടനം കഴിഞ്ഞ റോഡിൽ വീണ്ടും നിർമാണപ്രവൃത്തി

M
MathrubhumiSource Link
ടാർമാർക്കിനോട് ചേർന്ന് സുരക്ഷാവേലി നിർമാണം To advertise here, നർക്കിലക്കാട് : മാർച്ച് നാലിന് പൊതുമരാമത്ത്‌ മന്ത്രി പി.എം. മുഹമ്മദ് റിയാസ് ഓൺലൈനിലൂടെ ഉദ്‌ഘാടനം ചെയ്ത റോഡിൽ നിർമാണം പുനരാരംഭിച്ചു. പുനരാരംഭിച്ച നിർമാണത്തിൽ അപാകമെന്നാരോപിച്ച് നാട്ടുകാർ രംഗത്ത്. 123 കോടി രൂപ ചെലവിലാണ് ചെറുവത്തൂർ-ഓടക്കൊല്ലി-ചിറ്റാരിക്കാൽ-ഭീമനടി റോഡ് നവീകരണം നടന്നത്. 2019-ലാണ് റോഡ് നിർമാണം ആരംഭിച്ചത്. 10 മീറ്റർ വീതിയിൽ റോഡ് നിർമിച്ച് 5.5. മീറ്റർ വീതിയിൽ മെക്കാഡം ടാറിടണം. ചിറ്റാരിക്കാൽ-ഭീമനടി റോഡിൽ പല സ്ഥലത്തും ആവശ്യമായ വീതിയില്ലെന്ന് നിർമാണാരംഭത്തിൽ തന്നെ പരാതിയുയർന്നിരുന്നു. എന്നാൽ, ഒരു നടപടിയും സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ല. ഉദ്‌ഘാടനം കഴിഞ്ഞ റോഡിലെ വരക്കാട് ഭാഗത്താണ് രണ്ടുദിവസം മുൻപ്‌ സംരക്ഷണവേലി നിർമാണം ആരംഭിച്ചത്. ചിറ്റാരിക്കാൽ-ഭീമനടി റോഡിൽ എളേരിത്തട്ട് കോളേജ് റോഡ് സന്ധിക്കുന്ന കവലയിൽ റോഡിന്‌ ആവശ്യമായ വീതിയില്ല. എട്ടുമീറ്റർ പോലും വീതിയില്ലാത്തതിനാൽ എളേരി കോളേജ് റോഡിൽനിന്നും ഇറക്കമിറങ്ങിവരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാറുണ്ട്. കവലയിലെ ആറുമീറ്റർ താഴ്ചയുള്ള തളാപ്പിൽ പ്രഭാകരന്റെ വീട്ടുമുറ്റത്തേക്ക്‌ വാഹനങ്ങൾ മറിഞ്ഞ് നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. വീതികൂട്ടാനാവശ്യമായ സ്ഥലം വിട്ടുനൽകാൻ പ്രഭാകരൻ തയ്യാറാണ്. എന്നാൽ പാർശ്വഭിത്തി നിർമിക്കാൻ ബന്ധപ്പെട്ടവർ തയ്യാറല്ല. വരക്കാട് സെയ്‌ന്റ് ജോസഫ് പള്ളിപരിസരത്തും വീതി കുറവാണ്. പള്ളി അധികാരികളും സ്ഥലം നൽകാൻ തയ്യാറാണ്. കഴിഞ്ഞ ദിവസം നിർമിച്ച സംരക്ഷണവേലി കാൽനടയാത്രക്കാർക്ക് ദുരിതമായി മാറും. റോഡിലെ ടാറിട്ട ഭാഗത്തുനിന്ന് ഒരു മീറ്റർ പോലും അകൽച്ചയില്ലാതെയാണ് ഇരുമ്പുവേലി നിർമിച്ചത് . വരക്കാട് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടമല യു.പി. സ്കൂൾ, എളേരിത്തട്ട് കോളേജ് എന്നീ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ കടന്നുപോകേണ്ട വഴിയാണിത് .ഇടുങ്ങിയ വഴയിലൂടെ പേടിയോടെ നടന്നുപോകേണ്ട അവസ്ഥയിലാണ് കാൽനടയാത്രക്കാർ. നിർമാണത്തിലെ അപാകം പരിഹരിക്കണമെന്നും വരക്കാട് കവലയിൽ വീതികൂട്ടണമെന്നും ആവശ്യപ്പെട്ട്‌ ഒരു വിഭാഗം നാട്ടുകാർ കളക്ടർ, വിജിലൻസ് എന്നിവർക്ക് പരാതി നൽകി. കളക്ടർക്ക് പരാതി നൽകുകയും കളക്ടർ സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് പൊതുപ്രവർത്തകനായ പി. കുഞ്ഞിനാരായണൻ പറഞ്ഞു. Published: 22 Mar 2026, 03:45 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഉദ്‌ഘാടനം കഴിഞ്ഞ റോഡിൽ വീണ്ടും നിർമാണപ്രവൃത്തി — Mathrubhum… | Boolokam