ന്യൂഡൽഹി: മൂന്നുദിവസം ഡൽഹിയിലെ വസതിയിൽനിന്ന് പുറത്തിറങ്ങാതെ കണ്ണൂർ സീറ്റിനായി സമ്മർദം ചെലുത്തിയ കെ. സുധാകരൻ എം.പി. ഒടുവിൽ പാർട്ടിക്ക് വഴങ്ങി. എം.പി.മാർക്ക് സീറ്റ് നൽകേണ്ടെന്ന തീരുമാനത്തിൽ പാർട്ടി ഉറച്ചുനിന്നതോടെ താൻ പാർട്ടിവിടില്ലെന്ന് വെളിപ്പെടുത്തി വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ സുധാകരൻ കേരളത്തിലേക്ക് മടങ്ങി. To advertise here, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന പ്രവർത്തകസമിതിയംഗം എ.കെ. ആന്റണി തുടങ്ങിയവർ നേരിട്ടിടപെട്ടതോടെയാണ് സുധാകരൻ വഴങ്ങിയത്. തന്റെ നിലപാടിൽ മാറ്റമില്ലെങ്കിലും താൻ പാർട്ടിക്ക് വിധേയനായിരിക്കുമെന്ന് നാട്ടിലേക്ക് മടങ്ങുംവഴി സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. മൂന്നുദിവസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ 37 സ്ഥാനാർഥികളെയാണ് വ്യാഴാഴ്ച രാത്രി പ്രഖ്യാപിച്ചത്. കണ്ണൂരിൽ കെ. സുധാകരനു പകരം ടി.ഒ. മോഹനൻ സ്ഥാനാർഥിയാകും. സി.പി.എമ്മിൽനിന്ന് പുറത്തായ ടി.കെ. ഗോവിന്ദൻ മത്സരിക്കുന്ന തളിപ്പറമ്പ്, പി.കെ. ശശി മത്സരിക്കുന്ന ഒറ്റപ്പാലം, ജി. സുധാകരൻ മത്സരിക്കുന്ന അമ്പലപ്പുഴ മണ്ഡലങ്ങൾ ഒഴിച്ചിട്ടിരിക്കുകയാണ്. ഇവിടങ്ങളിൽ ഇവർക്ക് പിന്തുണ നൽകാൻ ധാരണയായിട്ടുണ്ട്. പെരുമ്പാവൂരിൽ സിറ്റിങ് എം.എൽ.എ. എൽദോസ് കുന്നപ്പിള്ളിക്കു പകരം മനോജ് മൂത്തേടനാണ് സ്ഥാനാർഥി. കൊച്ചിയിൽ ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസും നേമത്ത് കെ.എസ്. ശബരിനാഥനും മത്സരിക്കും. ഉപതിരഞ്ഞെടുപ്പ് സാഹചര്യം ഒഴിവാക്കണമെന്നും ബി.ജെ.പി.യെ ദേശീയ തലത്തിൽ നേരിടാൻ ലോക്‌സഭയിൽ ഓരോ എം.പി.യും അനിവാര്യമാണെന്നും ഖാർഗെ സുധാകരനോട് പറഞ്ഞതായാണ് സൂചന. സുധാകരന്റെ ആവശ്യങ്ങൾ അവതരിപ്പിക്കാൻ രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാകുമെന്നും ഖാർഗെ അറിയിച്ചു. ഇതോടെയാണ് സുധാകരൻ അടങ്ങിയത്. സുധാകരൻ വിധേയനായ വഴി തെറ്റായ സന്ദേശമെന്ന തോന്നൽ വ്യാഴാഴ്ച പുലർച്ചെ മൂന്നുവരെ നീണ്ട മാരത്തൺ ചർച്ചയ്ക്കൊടുവിൽ കെ. സുധാകരനും അടൂർ പ്രകാശിനും സീറ്റ് നൽകേണ്ടെന്നത് ഹൈക്കമാൻഡിന്റെ ദൃഢനിശ്ചയമായിരുന്നു കാരണം. സമ്മർദത്തിന് ഹൈക്കമാൻഡ് വഴങ്ങുന്നെന്നത് എല്ലാ നേതാക്കൾക്കും അണികൾക്കും തെറ്റായ സന്ദേശമാണ് നൽകുകയെന്ന നിരീക്ഷണവുമുണ്ടായി. മറ്റ് എം.പി.മാരുടെ സമ്മർദം തുടക്കത്തിൽ മത്സരതാത്പര്യം എം.പി.മാരായ എം.കെ. രാഘവനും കൊടിക്കുന്നിൽ സുരേഷും ഷാഫി പറമ്പിലും അടക്കമുള്ളവർ പ്രകടിപ്പിച്ചിരുന്നു. കൂട്ടത്തോടെ എം.പി.മാരെ മത്സരിപ്പിച്ചാൽ ഉപതിരഞ്ഞെടുപ്പുകളിൽ ജനങ്ങൾ തിരിച്ചടി നൽകുമെന്ന തിരിച്ചറിവാണ് ആരെയും മത്സരിപ്പിക്കേണ്ടെന്ന നിലപാടിൽ നേതൃത്വത്തെ എത്തിച്ചത്. ഉപതിരഞ്ഞെടുപ്പ് പേടി സുധാകരനെ കണ്ണൂരിൽ മത്സരിപ്പിച്ചാൽ ലോക്‌സഭയിലേക്ക് ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും. അത്തരമൊരു ഉപതിരഞ്ഞെടുപ്പിലേക്ക് വലിച്ചിഴച്ചതിന് ജനങ്ങൾ പ്രതികൂലമായി പ്രതികരിച്ചേക്കാം. സുധാകരന് സീറ്റ് നൽകിയാൽ അടൂർ പ്രകാശിനെ കോന്നിയിൽ മത്സരിപ്പിക്കേണ്ടിയും വരും. പ്രമുഖ ഈഴവ നേതാക്കളായ ഇരുവരെയും പരിഗണിക്കാൻ ശിവഗിരി മഠമടക്കം അഭ്യർഥിച്ചിരുന്നു. കോന്നിയിൽ അടൂർ പ്രകാശ് മത്സരിച്ച് ജയിച്ചാൽ ആറ്റിങ്ങലിലും ഉപതിരഞ്ഞെടുപ്പ് വേണം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ വി. ജോയിക്കെതിരേ വെറും 684 വോട്ടുകൾക്കാണ് അടൂർ പ്രകാശ് ജയിച്ചത്. വിട്ടുവീഴ്ചയില്ലാതെ രാഹുൽ, ഖാർഗെ കേന്ദ്രതിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും സ്വീകരിച്ച ഉറച്ചനിലപാട്. ഇതോടെ, സുധാകരനെയും അടൂർപ്രകാശിനെയും ഒഴിവാക്കാൻ തീരുമാനിച്ചു. സാമുദായിക സംഘടനകൾക്ക് വഴങ്ങരുതെന്ന നിലപാട് വി.ഡി. സതീശനും ശക്തമായി കൈക്കൊണ്ടു. Content Highlights: K. Sudhakaran accepts the Congress party's decision regarding the Kannur constituency., Leadership intervention by Mallikarjun Kharge and A.K. Antony resolved the impasse., Congress announced 37 candidates in the latest list., Strategic seat sharing with other candidates in specific constituencies. Published: 20 Mar 2026, 07:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഉപതിരഞ്ഞെടുപ്പ് പേടി, വിട്ടുവീഴ്ചയില്ലാതെ രാഹുലും ഖാർഗെയും; സുധാകരൻ വഴങ്ങിയതിങ്ങനെ
M
MathrubhumiSource Link
about 2 months ago