ബെംഗളൂരു : കർണാടകത്തിൽ ഉപതിരഞ്ഞെടുപ്പു നടന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളും കോൺഗ്രസ് നിലനിർത്തി. ബാഗൽകോട്ട്, ദാവണഗെരെ സൗത്ത് മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പു നടന്നത്. ബാഗൽകോട്ട് കോൺഗ്രസിന്റെ ഉമേഷ് മേട്ടി 22,332 വോട്ടിന്റെ തിളക്കമാർന്ന ഭൂരിപക്ഷത്തിനാണ് മണ്ഡലം നിലനിർത്തിയത്. 2023-ൽ ഇവിടെ എച്ച്.വൈ.മേട്ടി നേടിയ ഭൂരിപക്ഷത്തിൽ നാലിരട്ടിയോളം വോട്ടിന്റെ വർധന ഉമേഷ് മേട്ടിക്ക് നേടാനായി. 5878 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു To advertise here, എച്ച്.വൈ. മേട്ടിക്ക് കിട്ടിയത്. എച്ച്.വൈ.മേട്ടിയുടെ നിര്യാണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 98,919 വോട്ട് ഉമേഷ് മേട്ടിക്ക് ലഭിച്ചപ്പോൾ ബി.ജെ.പി.യുടെ ചരന്തിമത് വീരഭദ്രയ്യക്ക് 76,587 വോട്ട് ലഭിച്ചു. ദാവണഗെരെ സൗത്ത് കോൺഗ്രസിന് നിലനിർത്താനായെങ്കിലും ഭൂരിപക്ഷം അഞ്ചിലൊന്നായി ചുരുങ്ങി. കോൺഗ്രസിന്റെ സമർഥ് ശാമനൂർ മല്ലികാർജുന 5,708 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പി.യുടെ ശ്രീനിവാസ ടി. ദാസകാരിയപ്പയെ പരാജയപ്പെടുത്തിയത്. 2023-ൽ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ശാമനൂർ ശിവശങ്കരപ്പ 27,888 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ഇവിടെ വിജയിച്ചത്. ശാമനൂരിന്റെ നിര്യാണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ശാമനൂരിന്റെ കൊച്ചുമകനാണ് സമർഥ്. സമർഥിന് 69,578 വോട്ട് ലഭിച്ചപ്പോൾ ശ്രീനിവാസയ്ക്ക് 63,870 വോട്ട് ലഭിച്ചു. Published: 05 May 2026, 12:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഉപതിരഞ്ഞെടുപ്പ്: കർണാടകത്തിൽ രണ്ടു സീറ്റും കോൺഗ്രസ് നിലനിർത്തി
M
MathrubhumiSource Link
about 4 hours ago