ബെംഗളൂരു : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദാവണഗരെ സൗത്ത് മണ്ഡലത്തിലെ സ്ഥാനാർഥിത്വത്തെ ചൊല്ലി കോൺഗ്രസിൽ ഭിന്നത. മന്ത്രി എസ്.എസ്. മല്ലികാർജുനിന്റെ മകൻ സമർഥിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് മുസ്‌ലിം വിഭാഗത്തിൽനിന്നുള്ള 20-ഓളം പ്രദേശികനേതാക്കൾ പാർട്ടിവിട്ട് ബി.ജെ.പി.യിൽ ചേർന്നു. വരുംദിവസങ്ങളിൽ കൂടുതൽപ്പേർ പാർട്ടി വിടുമെന്ന് ഇവർ പറഞ്ഞു. To advertise here, സമർഥിന്റെ മുത്തച്ഛനും മുതിർന്ന കോൺഗ്രസ് നേതാവും അഖിലേന്ത്യ വീരശൈവ ലിംഗായത്ത് പ്രസിഡന്റുമായിരുന്ന ഷാമണൂർ ശിവശങ്കരപ്പ മരിച്ചതിനെ തുടർന്നാണ് ദാവണഗരെ സൗത്ത് നിയോജകമണ്ഡലത്തിൽ ഒഴിവുവന്നത്. മുസ്‌ലിംവിഭാഗത്തിന് നിർണായകസ്വാധീനമുള്ള മണ്ഡലത്തിൽ മുസ്‌ലിം സ്ഥാനാർഥി വേണമെന്ന ആവശ്യം ശക്തമായിരുന്നു. മന്ത്രി സമീർ അലിഖാൻ അടക്കമുള്ളവർ ഈ ആവശ്യം ഉന്നയിച്ചിരുന്നു. തന്റെ കാലത്തിനുശേഷം മുസ്‌ലിംവിഭാഗത്തിന് സീറ്റ് വിട്ടുനൽകണമെന്ന് ശിവശങ്കരപ്പ നിർദേശിച്ചിരുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടി. എന്നാൽ, കഴിഞ്ഞദിവസം സമർഥിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതിനെതിരേയാണ് മുസ്‌ലിം നേതാക്കൾ രംഗത്തുവന്നത്. സ്ഥാനാർഥിപ്രഖ്യാപനവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മുസ്‌ലിംവിഭാഗത്തിന് ഭാവിയിൽ കൂടുതൽ പ്രാതിനിധ്യം നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഏപ്രിൽ ഒൻപതിനാണ് ദാവണഗരെ സൗത്തിലും ബാഗൽക്കോട്ടും ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടും കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണ്. Published: 24 Mar 2026, 12:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഉപതിരഞ്ഞെടുപ്പ്കോൺഗ്രസിൽ കലഹം; മുസ്‌ലിംനേതാക്കൾ ബി.ജെ.പി.യിൽ ചേർന്നു
M
MathrubhumiSource Link
about 2 months ago