ഉപനിഷത്തുകളുടെ പേർഷ്യൻപഠനം ആയുഷ് കേന്ദ്രത്തിന് സമർപ്പിച്ചു

ഉപനിഷത്തുകളുടെ പേർഷ്യൻപഠനം ആയുഷ് കേന്ദ്രത്തിന് സമർപ്പിച്ചു

പുണെ : പേർഷ്യൻ ഭാഷയിലുള്ള ഉപനിഷത്തുക്കളെ ക്കുറിച്ച് പുണെ മലയാളി ഡോ. വീണാരാജ് തയ്യറാക്കിയ ഗവേഷണ പുസ്തകം കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള പുണെയിലെ ദേശീയ പ്രകൃതി ചികിത്സ കേന്ദ്രത്തിന് സമർപ്പിച്ചു. To advertise here, ഡോ. വീണാ രാജ് തന്റെ പോസ്റ്റ്-ഡോക്ടറൽ ഫെല്ലോഷിപ്പിന്റെ ഭാഗമായി ദാരാ ഷുക്കോയുടെ ഉപനിഷത്തുകളുടെ പേർഷ്യൻ വിവർത്തനങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ ഗ്രന്ഥം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപ്പതിയിലെ പ്രൊഫ. ഡോ. സത്യനാഥ് , റസിഡന്റ് മെഡിക്കൽ ഓഫീസർ ഡോ.ശിവാംഗി പാണ്ഡെ എന്നിവർക്കാണ് കൈമാറിയത്. മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാന്റെ പുത്രനും സംസ്കൃത പണ്ഡിതനുമായിരുന്ന ദാരാ ഷുക്കോ നിർവഹിച്ച ഉപനിഷത്തുകളുടെ പേർഷ്യൻ വിവർത്തനങ്ങളും നാല് ഉപനിഷത്തുകളുടെ ഇംഗ്ലീഷ് വിവർത്തനങ്ങളും ഈ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദി ശങ്കരാചാര്യരുടെ ഉപനിഷത് ഭാഷ്യങ്ങളും ദാരാ ഷുക്കോയുടെ വ്യാഖ്യാനങ്ങളും തമ്മിലുള്ള സമാനതകളും ഉൾപ്പെടെയുള്ള ഗവേഷണ പഠനമാണ് പുസ്തകത്തിലെ വിഷയം. Published: 18 Apr 2026, 11:58 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഉപനിഷത്തുകളുടെ പേർഷ്യൻപഠനം ആയുഷ് കേന്ദ്രത്തിന് സമർപ്പിച്ചു… | Boolokam