വട്ടക്കോട്ട : ഗാർഹിക ആവശ്യത്തിനുള്ള സിലിൻഡറുകളുടെ കുറവ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. കുമ്പനാട്-പുറമറ്റം റോഡിൽ വട്ടക്കോട്ട ജങ്ഷനിൽ പ്രവർത്തിക്കുന്ന എച്ച്.പി. മഹിമ ഗ്യാസ് ഏജൻസിയാണ് ആളുകളെ വട്ടംകറക്കുന്നത്. സിലിൻഡർ വിതരണം കാര്യക്ഷമമല്ലാത്തതിനാൽ ഉപഭോക്താക്കൾ ഏജൻസി ഓഫീസിൽ ബഹളമുണ്ടാക്കുന്നത് പതിവാണ്. To advertise here, ഗൾഫിലെ പ്രതിസന്ധി മൂലമല്ല ഒരു വർഷമായി ഈ ഏജൻസിയിൽ എപ്പോൾ വിളിച്ചാലും ഗ്യാസ് സ്റ്റോക്കില്ലെന്ന മറുപടിയാണ് കിട്ടുന്നതെന്നാണ് പരാതി. ഫോൺ വിളിച്ചാൽ എടുക്കില്ല, എടുത്താൽ തന്നെ കൃത്യമായി മറുപടി നൽകില്ല. ഗ്യാസ് സിലിൻഡറുകൾ ബുക്കുചെയ്ത് ഒ.ടി.പി. വന്നാലും വീടുകളിൽ സിലിൻഡർ എത്തിക്കുന്നതിന് കാലതാമസം വരുത്തുന്നുണ്ട്. സിലിൻഡറുമായി പലതവണ ഓഫീസിൽ കയറിയിറങ്ങേണ്ട അവസ്ഥയിലാണ് ഉപഭോക്താക്കൾ. പുല്ലാട്, കുമ്പനാട്, നെല്ലിമല, ഓതറ, പുറമറ്റം, വെണ്ണിക്കുളം, പടുതോട് തുടങ്ങിയ സ്ഥലങ്ങളിൽ ഗ്യാസ് വിതരണം ചെയ്യുന്നത് ഇവിടെനിന്നാണ്. നിരന്തരം ഓഫീസ് കയറിയിറങ്ങണം ദൂരസ്ഥലങ്ങളിൽ സിലിൻഡർ എത്തിക്കാത്തതിനാൽ ഉപഭോക്താക്കൾ ഇരുചക്ര വാഹനങ്ങളിലും ഓട്ടോറിക്ഷയിലുമാണ് കാലിയായ ഗ്യാസ് കുറ്റിയുമായി നിരന്തരം ഓഫീസ് കയറിയിറങ്ങേണ്ടിവരുന്നത്. ഓഫീസിലെത്തിയാൽ സിലിൻഡറിന്റെ പൈസ വാങ്ങി ടോക്കൺ നൽകുകയാണ് പതിവ്. ടോക്കൺ കൊണ്ട് രണ്ട് കിലോമീറ്റർ ദൂരത്തുള്ള ഗോഡൗണിൽ ചെന്നാൽ പലപ്പോഴും അടുത്ത ദിവസം ചെല്ലുവാനാണ് പറയാറുള്ളത്. വണ്ടിക്കൂലി ഇനത്തിൽ നല്ലൊരു തുക ഉപഭോക്താക്കൾക്ക് ഇങ്ങനെ നഷ്ടപ്പെടുന്നുണ്ട്. വട്ടക്കോട്ട ജങ്ഷനിൽ പ്രവർത്തിക്കുന്ന ഗ്യാസ് ഏജൻസി നിലവിൽ ആ പ്രദേശത്തെ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഗ്യാസ് സിലിൻഡറുകൾ വാങ്ങാനായി എത്തുന്ന ഉപഭോക്താക്കളുടെ നാല്ക്കവലയിലെ വാഹന പാർക്കിങ്ങുമൂലം ഗതാഗതക്കുരുക്കും നിത്യസംഭവമാണ്. ഗ്യാസ് പ്രതിസന്ധി രൂക്ഷമായതോടെ ഓഫീസിൽ എത്തുന്ന ഉപഭോക്താക്കളുടെ ക്യൂ വട്ടക്കോട്ട ജങ്ഷൻ കഴിഞ്ഞും നീളാറുണ്ട്. ബുക്കിങ് സ്വീകരിക്കുന്ന ഫോൺ നമ്പറുകൾ പ്രവർത്തനരഹിതമായതിനാൽ ഗ്യാസ് ബുക്കുചെയ്യുവാനായി നേരിട്ട് ഓഫീസിൽ എത്തുന്നവരുമുണ്ട്. പ്രായമായവർ ഉൾപ്പെടെ സ്ഥലസൗകര്യം കുറഞ്ഞ ഓഫീസിന് വെളിയിൽ റോഡിൽ പൊരിവെയിലത്ത് കാത്തുനിൽക്കേണ്ട അവസ്ഥയിലാണ്. ഓൺലൈൻ ബുക്കിങ് സംവിധാനങ്ങൾ പലപ്പോഴും തകരാറിലുമാണ്. എന്നാൽ ഏജൻസി നൽകുന്ന ഓർഡറുകൾ എണ്ണക്കമ്പനികൾ വെട്ടിക്കുറയ്ക്കുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ജീവനക്കാർ പറയുന്നത്. Published: 15 Mar 2026, 02:04 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഉപഭോക്താക്കളെ വട്ടംകറക്കി വട്ടക്കോട്ടയിലെ ഗ്യാസ് ഏജൻസി
M
MathrubhumiSource Link
about 2 months ago