ഉപയോഗിക്കാനാവാതെ ഉവ്വാക്കുളം

ഉപയോഗിക്കാനാവാതെ ഉവ്വാക്കുളം

M
MathrubhumiSource Link
നന്മണ്ട : പഞ്ചായത്തിൽ ദേശപ്പെരുമ നിലനിർത്തിക്കൊണ്ട് പതിറ്റാണ്ടുകളായി നിലകൊള്ളുന്ന ഉവ്വാക്കുളം നാശത്തിലേക്ക്. ഈ പൊതു ജലസ്രോതസ്സ് അധികൃതരുടെ അവഗണനകാരണമാണ് നശിക്കുന്നത്. To advertise here, പുറംകാഴ്ചയിൽ സുന്ദരമെങ്കിലും കുളം മാലിന്യംനിറഞ്ഞ് ഉപയോഗിക്കാനാവാത്തതരത്തിലാണ്. രണ്ടുലക്ഷം രൂപ വകയിരുത്തി കുളത്തിന് പഞ്ചായത്ത് സുരക്ഷാവേലികെട്ടിയതല്ലാതെ, മാലിന്യംനീക്കി കുളം സംരക്ഷിക്കാനുള്ള നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഉപയോഗപ്രദമാവുന്നതരത്തിൽ കുളം ശുചീകരിച്ച് സംരക്ഷിക്കണമെന്നതാണ് നാടിന്റെ ആവശ്യം. കാലവർഷമായാൽ തെക്കുഭാഗത്തെയും കിഴക്കുഭാഗത്തെയും ഓവുചാലിൽനിന്ന്‌ ഒഴുകിയെത്തുന്ന വെള്ളവും മണന്നാടത്ത് റോഡിൽനിന്നുള്ള മലിനജലവും നേരെയെത്തുന്നത് ഈ ജലസ്രോതസ്സിലേക്കാണ്. ഇതിനൊക്കെപ്പുറമേ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കുപ്പികളും മദ്യക്കുപ്പികളും വലിച്ചെറിയുന്നത് കുളത്തിലേക്കാണ്. മുൻകാലത്ത് കൃഷിയാവശ്യത്തിനും കുളിക്കാനും വസ്ത്രങ്ങൾ അലക്കാനും ഈ കുളത്തെ ആശ്രയിച്ചിരുന്നു. എഴുകുളം പ്രദേശത്തെ ഏഴാമത്തെ കുളമാണിത്. ഒരുകാലത്ത്, വേനൽ കനക്കുമ്പോൾപ്പോലും പ്രദേശത്ത് ജലക്ഷാമമില്ലാതിരുന്നത്‌ ഈ കുളം കാരണമായിരുന്നു. ഇന്ന്‌ പ്രദേശം ജലക്ഷാമത്തിലേക്ക് നീങ്ങുകയാണ്. കിണറുകളിൽ വെള്ളം താഴ്ന്നുതുടങ്ങി, കുളത്തിൽ ഒരുതുള്ളി വെള്ളംപോലുമില്ലാതെ മണ്ണുകൂടിക്കിടക്കുകയാണ്. മുൻകാലങ്ങളിൽ തൊഴിലുറപ്പുകാർ കുളത്തിലെ മാലിന്യം വർഷാവർഷം നീക്കാറുണ്ടായിരുന്നു. ഇത്തവണ അതും നടന്നിട്ടില്ല. മഴപെയ്താൽ വെള്ളം മലിനമാകും. പിന്നെ ഈ ജലം തൊട്ടടുത്ത കിണറുകളിലേക്ക് ഊർന്നിറങ്ങും. അതാവട്ടെ ജലജന്യരോഗങ്ങൾക്കും വഴിവെക്കും. നാലുഭാഗവും ഡ്രെയ്‌നേജ് നിർമിച്ചാൽ കുളത്തെ മാലിന്യമുക്തമാക്കാനാവുമെന്നും അശാസ്ത്രീയ ആസൂത്രണമാണ് കുളത്തിൽ മലിനജലം ഒഴുകിയെത്താൻ കാരണമെന്നുമാണ് നാട്ടുകാർ പറയുന്നത്. ശുദ്ധജലസ്രോതസ്സിനെ വീണ്ടെടുക്കണം വേലികെട്ടി പുറംമോടികൂട്ടിയതുകൊണ്ടായില്ല. ഈ ശുദ്ധജലസ്രോതസ്സിനെ വീണ്ടെടുത്ത് നിലനിർത്താനാവശ്യമായ നടപടികളാണ് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന്‌ ഉണ്ടാവേണ്ടത്. കെ.കെ. സുധാകരൻ പ്രസിഡന്റ് ഉവ്വാക്കുളം റെസിഡൻറ്‌സ് അസോസിയേഷൻ മണ്ണെടുത്തുമാറ്റണം കാലവർഷം ആരംഭിക്കുന്നതിനു മുൻപ്‌ കുളത്തിലടിഞ്ഞുകൂടിയ മണ്ണെടുത്തുമാറ്റണം. കാലവർഷമായാൽ പരിസരമലിനീകരണത്തിന് കുളം കാരണമാകും. ബ്ലോക്ക്-ജില്ല പഞ്ചായത്തുകളുടെ ഫണ്ട് ലഭ്യമാക്കാൻ മാർഗംതേടണം. വാകേരി ബാലൻ, പ്രദേശവാസി

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഉപയോഗിക്കാനാവാതെ ഉവ്വാക്കുളം — Mathrubhumi | Boolokam | Boolokam