ഉടുമ്പന്നൂർ : ഉപ്പുകുന്നിൽ ജലജീവൻ പദ്ധതിയുടെ പണി തുടങ്ങിയിട്ട് ഒന്നര വർഷമായി. ഇതുവരെയും പണി പൂർത്തിയായില്ല. വെള്ളവുമെത്തിയില്ല. വേനൽ കടുത്തതോടെ പ്രദേശത്ത് കുടിവെള്ളക്ഷാമവും തുടങ്ങി. To advertise here, ഗോത്രവർഗ ജനത ഉൾപ്പെടെ അഞ്ഞൂറോളം കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ വലയുന്നത്. ഉറവകളെല്ലാം വറ്റി സമുദ്രനിരപ്പിൽനിന്ന് 2500 അടിയിൽ അധികം ഉയരത്തിലാണ് ഉപ്പുകുന്ന് സ്ഥിതി ചെയ്യുന്നത്. വളരെ ചുരുക്കം പ്രദേശങ്ങളിൽ മാത്രമേ കിണർ കുഴിച്ചാൽ വെള്ളം കാണാറുള്ളൂ. ചരിഞ്ഞ പ്രദേശമായതിനാൽ കിണർ കുഴിക്കുന്നത് അപകടസാധ്യതയും വർധിപ്പിക്കും. അതിനാൽ മലമുകളിലെ ചെറിയ ഓലികളും ഉറവകളുമാണ് ഇവിടത്തുകാരുടെ കുടിവെള്ള സ്രോതസ്സ്. ഇതിനിടെ ജലനിധി പദ്ധതിെയത്തി. ഇടയ്ക്കിടയ്ക്ക് വെള്ളം കിട്ടും. അതൊന്നും കൊടും വേനലിൽ തികയില്ല. ഇപ്പോൾ തന്നെ ഉറവകൾ വറ്റി. കിലോമീറ്റർ അകലെയുള്ള പുഴയിൽ കുഴികുത്തി കിട്ടുന്ന വെള്ളം തലച്ചുമടായി കൊണ്ടുവരുകയാണ്. കുടിവെള്ള ടാങ്കറുകൾപോലും ഇവിടേക്ക് എത്തുന്നില്ല. ഇതിനെല്ലാം പരിഹാരമെന്ന നിലയിലാണ് ജലജീവൻ പദ്ധതി വിഭാവനം ചെയ്തത്. ഉപ്പുകുന്നിലും സമീപത്തെ ഉന്നതികളിലുമുള്ള കുടുംബങ്ങൾക്ക് കുടിവെള്ളം കിട്ടുമെന്ന് പ്രതീക്ഷിച്ചു. കുഴിയെടുത്ത് പൈപ്പ് ഇട്ടുതുടങ്ങി. എന്നാൽ, പിന്നീട് പണി ഇഴഞ്ഞു. പണി പൂർത്തിയാക്കാത്തതിനാൽ വീടുകളിലേക്ക് വെള്ളം എത്തിക്കാൻ കഴിയുന്നില്ല. എത്രയും പെട്ടെന്ന് പദ്ധതി പൂർത്തിയാക്കണമെന്നാണ് ആവശ്യം. Published: 30 Mar 2026, 12:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
