ഉപ്പുതറ : ഉപ്പുതറ ലയൺസ് ക്ലബ് ലയണിസ്റ്റിക് വർഷത്തിന്റെ ഭാഗമായി നിർമിച്ച മൂന്നാമത്തെ സ്നേഹവീടിന്റെ താക്കോൽ കൈമാറി. ഏഴ് വീടാണ് ഉപ്പുതറ ലയൺസ് ക്ലബ് ഈ വർഷം നിർമിക്കുന്നത്. പൊരികണ്ണി, മാടുത്താളം എന്നിവിടങ്ങളിൽ നിർമിച്ച വീടുകൾ ഒരുമാസം മുൻപ് ഗുണഭോക്താക്കൾക്ക് കൈമാറിയിരുന്നു. ബാക്കിയുള്ള നാല് വീടുകളുടെ നിർമാണം നടന്നുവരികയാണ്. To advertise here, മൂന്നാമത്തെ വീടിന്റെ താക്കോൽ ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ഷീല രാജൻ, ഉപ്പുതറ ലയൺസ് ക്ലബ് പ്രസിഡന്റ് സജിൻ സ്കറിയ എന്നിവർ ചേർന്ന് കൈമാറി. ക്ലബ് സെക്രട്ടറി ലാൽ എബ്രഹാം അധ്യക്ഷനായി. പ്രവീൺ കെ.മോഹൻ, ഭവന നിർമാണ കമ്മിറ്റി അംഗങ്ങളായ ജോയി സേവ്യർ, പി.ജി. റെജികുമാർ, ഭാരവാഹികളായ വി.ജെ. തോമസ്, പി.ആർ. രതീഷ്, ലിജു തയ്യിൽ, രാജേഷ് കെ.വിൻസെന്റ്, സണ്ണി പാറയിൽ, ജോസി ആരൂച്ചേരിൽ, എം.എ. സുനിൽ എന്നിവർ പ്രസംഗിച്ചു. Published: 14 Apr 2026, 02:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഉപ്പുതറ ലയൺസ് ക്ലബ് നിർമിച്ച സ്നേഹവീടിന്റെ താക്കോൽ നൽകി
M
MathrubhumiSource Link
26 days ago