തലശ്ശേരി : തമിഴ്നാട് ആവടിയിൽനിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന സിമന്റ് കയറ്റിയ ലോറി തലശ്ശേരി സംഗമം കവലയിൽ ഉയരവിളക്ക് തറയിലിടിച്ച് നിന്നു. ചൊവ്വാഴ്ച രാവിലെ നാലിനാണ് സംഭവം. ഇടിയിൽ ലോറിയുടെ മുൻവശത്തിന് കേട്പറ്റി. ലോറി മാറ്റാൻ കഴിയാതെവന്നതോടെ ഇതുവഴിയുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു. To advertise here, വാഹനങ്ങൾ ഒരുവശത്ത് കൂടി കടത്തിവിട്ടു. റിക്കവറി ലോറി എത്തിച്ച് സിമന്റ് മാറ്റിയതിനുശേഷം ക്രെയിൻ ഉപയോഗിച്ച് ലോറി എരഞ്ഞോളി പാലത്തിനു സമീപത്തേക്ക് മാറ്റി. രാവിലെ 10-ന് ഗതാഗതം പുനഃസ്ഥാപിച്ചു. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. റോഡിന്റെ മധ്യത്തിലുള്ള ഉയരവിളക്ക് തറയിൽ അപകടമുന്നറിയിപ്പ് സംവിധാനങ്ങളില്ല. നാലുഭാഗത്തേക്കും വാഹനങ്ങൾ കടന്നുപോകുന്ന കവലയാണ്. ഫെബ്രുവരി 27-ന് രാത്രിയിൽ ദീർഘദൂര ബസ് തറയിലിടിച്ച് അപകടമുണ്ടായി. കഴിഞ്ഞ നവംബറിൽ വാഹനമിടിച്ച് ഉയരവിളക്ക് തകർന്നു. വിളക്ക് നീക്കിയതോടെ തറ മാത്രമായി. വിളക്കുതറയിൽ ഉയരവിളക്ക് സ്ഥാപിക്കണമെന്ന് വാഹനഡ്രൈവർമാരും യാത്രക്കാരും ആവശ്യപ്പെട്ടു. Published: 22 Apr 2026, 01:58 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഉയരവിളക്കിന്റെ തറയിൽ ചരക്കുലോറി ഇടിച്ചു; ഗതാഗതം തടസ്സപ്പെട്ടു
M
MathrubhumiSource Link
18 days ago