ഉയർന്ന വില നൽകി റഷ്യൻ എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യ; വെനസ്വേലയിൽനിന്ന്‌ വാങ്ങാനും നീക്കം

ഉയർന്ന വില നൽകി റഷ്യൻ എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യ; വെനസ്വേലയിൽനിന്ന്‌ വാങ്ങാനും നീക്കം

M
MathrubhumiSource Link
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ റഷ്യയിൽനിന്ന് വൻതോതിൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നു. ഏപ്രിൽ മാസത്തെ വിതരണത്തിനായി ഏകദേശം 6 കോടി ബാരൽ റഷ്യൻ എണ്ണയാണ് ഇന്ത്യൻ റിഫൈനറികൾ വാങ്ങിക്കൂട്ടിയത്. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണവിതരണം തടസ്സപ്പെട്ടത് ഇന്ത്യയെ റഷ്യൻ വിപണിയിലേക്ക് കൂടുതൽ അടുപ്പിച്ചു. ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിയിൽ ഇരട്ടിയിലധികം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത് To advertise here, ബ്രെന്റ് ക്രൂഡ് വിലയേക്കാൾ 5-15 ഡോളർ വരെ അധിക തുക നൽകിയാണ് പുതിയ കരാറുകൾ ഉറപ്പിച്ചത് എന്നതാണ് ശ്രദ്ധേയം. മാർച്ച് 12-ന് മുമ്പ് കപ്പലുകളിൽ കയറ്റിയ റഷ്യൻ എണ്ണ വാങ്ങുന്നതിന് രാജ്യങ്ങൾക്ക് അമേരിക്ക നൽകിയ പ്രത്യേക ഇളവാണ് ഇന്ത്യക്ക് ഗുണകരമായത്. ഇതോടെ റഷ്യൻ എണ്ണ വാങ്ങുമ്പോൾ യുഎസ് ഉപരോധമോ അധിക നികുതിയോ ഇന്ത്യ നേരിടേണ്ടിവരില്ല. നേരത്തെ അമേരിക്കൻ സമ്മർദ്ദത്തെത്തുടർന്ന് റഷ്യൻ എണ്ണ ഒഴിവാക്കിയിരുന്ന മാംഗളൂർ റിഫൈനറി, ഹിന്ദുസ്ഥാൻ മിത്തൽ എനർജി തുടങ്ങിയ കമ്പനികൾ വീണ്ടും റഷ്യൻ വിപണിയിൽനിന്ന് എണ്ണ വാങ്ങാൻ തുടങ്ങിയിട്ടുണ്ട്. ഇറാഖിൽനിന്നും സൗദി അറേബ്യയിൽനിന്നും വാങ്ങിയ എണ്ണ പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടക്കുന്നതാണ് കമ്പനികളെ വീണ്ടും റഷ്യയിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്. റഷ്യയെ കൂടാതെ വിതരണ ശൃംഖല വൈവിധ്യവൽക്കരിക്കാൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വെനസ്വേലയിൽനിന്ന് ഏപ്രിൽ മാസത്തിൽ 80 ലക്ഷം ബാരൽ എണ്ണ ഇറക്കുമതി ചെയ്യാൻ പദ്ധതിയുണ്ട്. സാധ്യമായ എല്ലാ സ്രോതസ്സുകളിൽനിന്നും എണ്ണയും ഗ്യാസും ലഭ്യമാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. അതേസമയം, വർദ്ധിച്ചുവരുന്ന ആവശ്യകതയും ഉയർന്ന എണ്ണവിലയും കാരണം റഷ്യ വൻസാമ്പത്തിക ലാഭമുണ്ടാക്കുന്നതായും റിപ്പോർട്ടുകളുണ്ട്. യുക്രെയ്ൻ അധിനിവേശത്തിന് ശേഷം റഷ്യ നേടുന്ന ഏറ്റവും ഉയർന്ന ലാഭമാണിത്. Content Highlights: India significantly increased Russian oil imports to ensure energy security., Middle East tensions disrupted supply chains via the Strait of Hormuz., India is diversifying suppliers by planning imports from Venezuela., Refineries resumed Russian oil purchases due to US exemptions., Rising demand and prices contribute to Russia's record post-invasion profits. Published: 25 Mar 2026, 02:40 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഉയർന്ന വില നൽകി റഷ്യൻ എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യ; വെനസ്വേലയ… | Boolokam