ധനൂജ് Last Updated: 14 March 2026, 10:30 AM IST അഹങ്കാരിയായ ചീരന്‍പുലിയുടെ കഥ.... കാട്ടിലെ ശക്തനാണ് ചീരൻപുലി. ആർക്കും അവനെ ഇഷ്ടമല്ല. കാര്യമെന്താണെന്നോ? എല്ലാവരെയും ചീരൻ കളിയാക്കും. മാനും മുയലും മയിലും എന്നുവേണ്ട വലിയ മൃഗങ്ങൾക്കുവരെ ചീരനെ പേടിയാണ്. അതുകൊണ്ട് ചീരൻ കളിയാക്കിയാലും പേടിപ്പിച്ചാലും ആരും അവനെ എതിർക്കാറേയില്ല. എല്ലാരോടും അവൻ പറയും: To advertise here, ''കാട് വിറപ്പിച്ചലറും ഞാനൊരു കേമൻ പുലിയാ കാട്ടിലെ കൂട്ടർക്കെല്ലാം എന്നെ കണ്ടാൽ ഭയമാ!'' ഒരുദിവസം മൃഗങ്ങളെല്ലാം ഒരു ഗുഹയിൽ യോഗം ചേർന്നു. കാട്ടിലെ കാര്യങ്ങളെല്ലാം ചർച്ചചെയ്യാനായിരുന്നു ആ ഒത്തുകൂടൽ. അക്കൂട്ടത്തിൽ ചീരൻപുലിയും ഉണ്ടായിരുന്നു. പെട്ടെന്ന് അവിടെ വലിയൊരു ഉരുൾപൊട്ടൽ ഉണ്ടായി. മലയിടിഞ്ഞ് പാറക്കല്ലുകൾ ഉരുണ്ടുവരാൻതുടങ്ങി. അതിൽ വലിയൊരു കല്ല് ഉരുണ്ടുവന്ന് മൃഗങ്ങൾ ഒത്തുകൂടിയ ഗുഹയുടെ കവാടത്തിൽ കുടുങ്ങി. എല്ലാവരും പേടിച്ചുവിറച്ചു. എന്നാലും അവരെല്ലാം സമാധാനിച്ചു. 'ശക്തനായ ചീരൻപുലിയല്ലേ നമുക്കൊപ്പമുള്ളത്!' ചീരൻ ആ വലിയ കല്ല് തള്ളിമാറ്റി തങ്ങളെ രക്ഷിക്കുമെന്ന് എല്ലാരും കരുതി. എന്നാൽ ചീരന് ആ കല്ല് അനക്കാൻപോലുമായില്ല. എല്ലാരും സങ്കടത്തിലായി. അപ്പോൾ ബിട്ടുതേനീച്ച പറഞ്ഞു: ''ഡിമ്പനാന ഈ യോഗത്തിൽ വന്നിട്ടില്ല. ഞാൻ ചെന്ന് ഡിമ്പനെ വിളിച്ചുകൊണ്ടുവരാം. അവൻ സഹായിക്കും!'' കുഞ്ഞനല്ലേ ബിട്ടുതേനീച്ച! അവൻ ഗുഹയുടെ ചെറിയ ദ്വാരത്തിലൂടെ പുറത്തുകടന്നു. എന്നിട്ട് വേഗം ചെന്ന് ഡിമ്പനാനയോട് കാര്യം പറഞ്ഞു. വൈകാതെ ഡിമ്പൻ വന്ന് ഗുഹയിൽനിന്ന് ആ വലിയ കല്ല് തള്ളിമാറ്റി. എല്ലാവരും പുറത്തെത്തി. ആ സംഭവത്തോടെ ചീരനെക്കാളും ശക്തിയും ബുദ്ധിയും ഉള്ളവരും കാട്ടിലുണ്ടെന്ന് മൃഗങ്ങൾക്കെല്ലാം മനസ്സിലായി. അതോടെ ചീരന്റെ അഹങ്കാരവും മാറി. പിന്നീട് അവൻ ആരെയും കളിയാക്കുകയോ പേടിപ്പിക്കുകയോ ചെയ്തിട്ടില്ല. അതോടെ അവനും കൂട്ടുകാരുണ്ടായി. ചീരൻ അവരോടൊപ്പം കാട്ടിൽ കളിച്ചു രസിച്ചു. ''കാട് വിറപ്പിച്ചാലും ഞാനൊരു പാവം പുലിയാ കാട്ടിലെ കൂട്ടർക്കൊപ്പം എന്നും ഓടിക്കളിയാ!'' Content Highlights: Arrogance vs. true strength, The importance of teamwork and community, Humility as a life lesson, Overcoming obstacles through unity. Published: 14 Mar 2026, 10:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഉരുൾപൊട്ടി മലയിടിഞ്ഞ ദിവസം കാട്ടിൽ എന്തുണ്ടായി? രക്ഷകനായത് ആരാണ്?
M
MathrubhumiSource Link
about 2 months ago