ഉറപ്പു പാലിക്കാത്തതിൽ വിഷമമുണ്ട്; സി.പി.എമ്മിന്റെ പ്രയാസം മനസ്സിലാക്കുന്നു -ജോസ് കെ. മാണി

ഉറപ്പു പാലിക്കാത്തതിൽ വിഷമമുണ്ട്; സി.പി.എമ്മിന്റെ പ്രയാസം മനസ്സിലാക്കുന്നു -ജോസ് കെ. മാണി

M
MathrubhumiSource Link
Last Updated: 29 March 2026, 06:44 AM IST കേരള കോൺഗ്രസ് എം. ചെയർമാൻ ജോസ് കെ. മാണി സംസാരിക്കുന്നു ജോസ് കെ. മാണി | ചിത്രം: അരവിന്ദ് ലെനിൻ, മാതൃഭൂമി ? 13 സീറ്റ് കഴിഞ്ഞതവണ കേരള കോൺഗ്രസ് എമ്മിന് തന്നിരുന്നു. കുറ്റ്യാടിയിൽ പ്രവർത്തനം തുടങ്ങിയശേഷം പിന്മാറി. 13 ആണ് വിഹിതം എന്ന് അന്നുനൽകിയ ഉറപ്പ് ഇക്കുറിയും പാലിച്ചില്ല? To advertise here, * അന്ന് കുറ്റ്യാടിയിൽ പ്രാദേശികമായി സി.പി.എം. മത്സരത്തിനൊരുങ്ങിയിരുന്നു. ഞങ്ങളായിട്ട് മുന്നണിയിൽ ഒരു പ്രശ്നവുമുണ്ടാക്കരുതെന്ന് വിചാരിച്ചു. അന്ന് കോടിയേരി ബാലകൃഷ്ണൻ 13 സീറ്റ് തരും എന്ന് ഉറപ്പുനൽകി. അത് പാലിക്കാഞ്ഞതിൽ ബുദ്ധിമുട്ടുണ്ട്. പക്ഷേ, അവരുടെ പ്രയാസവും മനസ്സിലാകുന്നു. ? രണ്ടുമുന്നണികളിലും പ്രവർത്തിച്ചു. അനുഭവത്തിലുള്ള വ്യത്യാസം എന്താണ്? * എൽ.ഡി.എഫിൽ കാര്യങ്ങളുടെ നടത്തിപ്പ് വേഗത്തിലാണ്. ചിട്ടയുമുണ്ട്. ? പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയെ എങ്ങനെ വിലയിരുത്തുന്നു? * കാർക്കശ്യവും കടുംപിടിത്തവുമുള്ള ആൾ എന്ന് തോന്നാം. പക്ഷേ, തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വളരെ വേഗമുണ്ട്. തിരുത്തൽ വേണ്ടതാണെന്ന് ബോധ്യപ്പെടുത്തിയാൽ അദ്ദേഹം അത് പരിഗണിക്കുകയും ചെയ്യും. വനം ഭേദഗതി നിയമത്തിലും മറ്റും അത് കാണാനായി. ? 2019-ലെ മാണിസാറിന്റെ വിയോഗത്തിനുശേഷം വലിയൊരു ശൂന്യത നേരിടേണ്ടിവന്നോ. പാർട്ടിയിലെ പിളർപ്പ്, കേസുകൾ, വിമർശനങ്ങൾ. പി.ജെ.യുമായുള്ള അകൽച്ച വിഷമമുണ്ടാക്കിയോ? * തീർച്ചയായും. ഒരിക്കലും പ്രതീക്ഷിക്കാത്ത സാഹചര്യം വന്നു. ഉപതിരഞ്ഞെടുപ്പ് വന്നു. 52 വർഷം മാണിസാർ ജയിച്ച മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർഥി സ്വതന്ത്രചിഹ്നത്തിൽ നിന്നോളാൻ പറഞ്ഞു. പരാജയം നേരിടേണ്ടിവന്നു. സ്ഥാനാർഥിക്കെതിരേ വലിയ ലോബിയിങ് നടന്നു. പിന്നെ ഞങ്ങളെ യു.ഡി.എഫിൽനിന്ന് പുറത്താക്കി. ഒരിടത്തും പോകാൻപറ്റാതെവന്നു. സി.പി.എം. ഞങ്ങളെ ചേർത്തുപിടിച്ചു. ഒൻപത് കോടതികൾ കയറി, ചിഹ്നം കിട്ടി, പാർട്ടി അംഗീകാരം നേടി. രണ്ടുമാസത്തിനിടെയായിരുന്നു ഇത്. ഒരായുസ്സിൽമാത്രം ചെയ്യാവുന്ന പോരാട്ടങ്ങളായിരുന്നു അത്. ഒറ്റയ്ക്കായിരുന്നു എല്ലാം. സത്യം ഞങ്ങൾക്കൊപ്പം നിന്നു. ?ബജറ്റ് തടസ്സപ്പെടുത്തുകയും മാണിസാറിനെ വേട്ടയാടുകയും ചെയ്തവർക്കൊപ്പം പോയി എന്ന കുറ്റപ്പെടുത്തലിനെ എങ്ങനെ കാണുന്നു? * സങ്കീർണമായ വിഷയമാണിത്. ആരെങ്കിലും വടികൊടുത്തിട്ടാകുമല്ലോ മറ്റാരെങ്കിലും അത് ഏറ്റുപിടിച്ചിട്ടുണ്ടാവുക. അന്നത്തെ പ്രതിപക്ഷം അത് ഏറ്റുപിടിച്ചു. ഇപ്പോൾ ആരോപണം ഉന്നയിക്കുന്നവർതന്നെയാണല്ലോ ഞങ്ങളെ മുന്നണിയിൽനിന്ന് പുറത്താക്കിയത്. ഞങ്ങൾ എന്തുചെയ്യും. ? മൂന്നാം പിണറായി സർക്കാർ ഉണ്ടാകുമോ? * തീർച്ചയായും. ജനമനസ്സ് അതിലേക്ക് രൂപപ്പെടുകയാണ്. ജനം ഇതൊക്കെ നിരീക്ഷിക്കുന്നു. എന്തു തെറ്റാണ് ഇടതുപക്ഷം ചെയ്തത്. എവിടെയെങ്കിലും അഴിമതിയുണ്ടോ. ആരോപണം കൊണ്ടുവരുന്നു എന്നുമാത്രം. തെറ്റ് എവിടെ. ? ശബരിമലക്കൊള്ളയോ? *കോടതി നിർദേശപ്രകാരമല്ലേ അന്വേഷണം നടന്നത്. സി.ബി.ഐ.യ്ക്ക് വിടാൻ ആവശ്യപ്പെട്ട് ചെന്നിട്ട് ഞങ്ങൾക്കറിയാം എന്ത് ചെയ്യണമെന്ന്. ഒരു സംവിധാനത്തിൽ പല വീഴ്ചകൾ കാണും. അത് കണ്ടുപിടിച്ച് ശിക്ഷകൊടുക്കുക എന്നല്ലാതെ എന്താണ് ചെയ്യേണ്ടത്. ഞങ്ങൾ മുന്നോട്ടുപോകും. ഭരണത്തിൽ വരും. Content Highlights: Reflections on seat-sharing issues with the LDF alliance., Evaluation of Pinarayi Vijayan's decisive leadership style., Overcoming internal party crises and legal battles for party symbol., Confidence in the LDF's performance and electoral future. Published: 29 Mar 2026, 06:44 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഉറപ്പു പാലിക്കാത്തതിൽ വിഷമമുണ്ട്; സി.പി.എമ്മിന്റെ പ്രയാസം മ… | Boolokam