ന്യൂഡൽഹി: ഉസ്ബെക്കിസ്താനിൽ മെഡിക്കൽ പഠനത്തിനു പോകുമ്പോൾ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി ദേശീയ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി.). അവിടെ പല മെഡിക്കൽ കോളേജുകളും ശേഷിയെക്കാൾ കൂടുതൽ വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്നുണ്ടെന്നും അത് പഠനനിലവാരത്തെ ബാധിക്കുന്നതായും കമ്മിഷൻ ചൂണ്ടിക്കാട്ടി. To advertise here, ഇന്ത്യയിലെ 2021-ലെ വിദേശ മെഡിക്കൽ ബിരുദ ലൈസൻസ് നിയന്ത്രണ ചട്ടങ്ങൾക്ക് വിരുദ്ധമായാണ് അവിടത്തെ പല സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. ഉസ്ബെക്കിസ്താനിലോ മറ്റെവിടെയെങ്കിലുമോ എം.ബി.ബി. എസിനോ തത്തുല്യ കോഴ്സുകൾക്കോ ചേരുന്നതിനുമുൻപ് അംഗീകാരമുണ്ടോയെന്ന് വിദ്യാർഥികളും രക്ഷിതാക്കളും ഉറപ്പാക്കണം. കരുതലെടുക്കണമെന്ന അർഥത്തിൽ ഉസ്ബെക്കിസ്താനിലെ ബുഖാര സ്റ്റേറ്റ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ബി.എസ്.എം.ഐ.), സമർഖണ്ഡ് സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി (എസ്.എസ്.എം.യു.), താഷ്‌കെന്റ് സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി (ടി.എസ്.എം.യു.), ടി.എസ്.എം.യു.വിന്റെ ഇന്ത്യയിലെ കാമ്പസായ ബെംഗളൂരുവിലെ ടി.ഐ.ടി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്നീ സ്ഥാപനങ്ങളുടെ പേര് മുന്നറിയിപ്പിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. Content Highlights: NMC warns against exceeding intake capacities in Uzbekistan medical colleges., Institutions must comply with the 2021 Foreign Medical Graduate Licentiate regulations., Students must verify institutional accreditation before enrollment in 2026., Specific institutions like Bukhara State Medical Institute and Samarkand State Medical University are under scrutiny. Published: 03 Apr 2026, 07:57 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഉസ്‌ബെക്കിസ്താനിലെ മെഡിക്കൽ പഠനം: മുന്നറിയിപ്പുമായി എൻ.എം.സി.
M
MathrubhumiSource Link
about 1 month ago