ഊട്ടി : ഊട്ടിയിലെ കുതിരപ്പന്തയ മൈതാനത്ത് നിർമിക്കുന്ന ഇക്കോ പാർക്കിനെതിരേ പരിസ്ഥിതി പ്രവർത്തകർ രംഗത്ത്. മൂന്നുകിലോമീറ്റർ ചുറ്റും പുല്ലുകൊണ്ട് തയ്യാറാക്കിയ ട്രാക്കും ചതുപ്പ് നിലവും സംരക്ഷിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇവിടെ അപൂർവ ഇനം സസ്യങ്ങളുണ്ടെന്നും പറയുന്നു. റേസ് കോഴ്‌സിന്റെ ഗേറ്റിന് മുൻപിൽ പ്രവർത്തകർ പ്രതിഷേധബോർഡുമായി കുത്തിയിരുന്നു. തുടർന്ന്, പോലീസെത്തി ഇവരെ അനുനയിപ്പിച്ച് തിരിച്ചയച്ചു. To advertise here, 120 വർഷം മുൻപാണ് ബ്രിട്ടീഷുകാർ ഇവിടെ കുതിരപ്പന്തയ മൈതാനം നിർമിച്ചത്. തുടർന്ന്, ഉല്ലാസത്തിനായി കുതിരപ്പന്തയ മത്സരം നടത്തിയിരുന്നു. മദ്രാസ് റേസ് ക്ലബ് ആണ് ഈ മൈതാനം സർക്കാരിൽനിന്നും പാട്ടത്തിനെടുത്ത് കുതിരപ്പന്തയം നടത്തിയിരുന്നത്. എന്നാൽ, 1978 മുതൽ പാട്ടത്തുക നൽകുന്നത് നിർത്തി. കുടിശ്ശിക 822 കോടി രൂപയായി. തുടർന്ന് റവന്യൂവകുപ്പ് കോടതിയെ സമീപിക്കുകയും സുപ്രീംകോടതി ഉത്തരവുപ്രകാരം കഴിഞ്ഞവർഷം റേസ് കോഴ്സ് ക്ളബ് പൂട്ടുകയും ചെയ്തു. ഈവർഷത്തെ ബജറ്റിൽ ഇവിടെ ഇക്കോപാർക്ക് നിർമിക്കാൻ 70 കോടിരൂപ നീക്കിവെച്ചിരുന്നു. തുടർന്ന്, നിർമാണപ്രവർത്തനം തുടങ്ങുകയും ചെയ്തു. Published: 26 Mar 2026, 03:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഊട്ടി കുതിരപ്പന്തയ മൈതാനത്ത് നിർമിക്കുന്ന ഇക്കോ പാർക്കിനെതിരേ പരിസ്ഥിതി പ്രവർത്തകർ
M
MathrubhumiSource Link
about 2 months ago