ചാത്തന്നൂർ : കല്ലുവാതുക്കൽ നടയ്ക്കൽ-വരിഞ്ഞം തിരു ഊഴായ്ക്കോട് ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ പൂരം, ഉത്രം ഉത്സവത്തിനു കൊടിയേറി. ഈശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റു നടന്നത്. To advertise here, ഉത്സവത്തോടനുബന്ധിച്ചു നടന്ന സാംസ്കാരികസമ്മേളനം എൻ.എസ്.എസ്. ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി.ഐ. ശ്രീനാഗേഷ് ഉദ്ഘാടനം ചെയ്തു. വിവിധ ജീവകാരുണ്യപ്രവർത്തനങ്ങളും ചടങ്ങിന്റെ ഭാഗമായി നടന്നു. കല്ലുവാതുക്കൽ വികസനസമിതിയുടെയും ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയുടെയും നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും പാരിപ്പള്ളി ഡോക്ടേഴ്സ് സ്കാൻസ് ആൻഡ് ലാബിന്റെ സഹകരണത്തോടെ സൗജന്യ രക്തപരിശോധനയും സംഘടിപ്പിച്ചു. അമ്മ ചാരിറ്റബിൾ ട്രസ്റ്റ് വക അഞ്ചുപേർക്കുള്ള ചികിത്സാസഹായവിതരണവും ‘സ്നേഹാദരവ്’ ചടങ്ങും നടന്നു. ജനറൽ കൺവീനർ കല്ലുവാതുക്കൽ അജയകുമാർ, പ്രസിഡന്റ് പി. പുരുഷോത്തമക്കുറുപ്പ്, സെക്രട്ടറി എസ്. സേതുലാൽ, ട്രഷറർ എസ്.ആർ. മുരളീധരക്കുറുപ്പ് എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി. Published: 24 Mar 2026, 02:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഊഴായ്ക്കോട് ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി
M
MathrubhumiSource Link
about 2 months ago